Image

ഫോമാ പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്യു വർഗീസിന് നവകേരള മലയാളി അസ്സോസിയേഷൻ്റെ പൂർണ പിന്തുണ

Published on 20 August, 2025
ഫോമാ പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്യു വർഗീസിന്  നവകേരള മലയാളി അസ്സോസിയേഷൻ്റെ  പൂർണ പിന്തുണ

മയാമി: ഫോമാ നാഷണൽ പ്രസിഡൻറ് സ്ഥാനത്തേക്ക് 2026 -2028 കാലയളവിലേക്ക്  മത്സരിക്കുന്ന മാത്യു വർഗീസിന് ( ജോസ്, ഫ്ലോറിഡ) നവകേരള മലയാളി അസ്സോസിയേഷൻ  പൂർണ  പിന്തുണ പ്രഖ്യാപിച്ചു. അസ്സോസിയേഷൻ സംഘടിപ്പിച്ച വർണാഭമായ ഓണാഘോഷ വേദിയിലാണ് സംഘടന ഏകകണ്ഠമായ പിന്തുണ മാത്യു വർഗീസിനും, ചടങ്ങിൽ പങ്കെടുത്ത  എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന അനു സ്കറിയക്കും, കൂടെ മത്സരിക്കുന്ന  സ്ഥാനാർത്ഥികൾക്കും നൽകിയത്.

നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സൈമൺ പാറത്താഴം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ സാജൻ മാത്യു, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡൻറ് ബിജു ജോൺ, സെക്രട്ടറി മാത്യു ജോൺ, വെസ്റ്റ്പാം ബീച്ച് മലയാളി അസോസിഷൻ മുൻ പ്രസിഡൻറ് റെജി സെബാസ്റ്റ്യൻ , സാജൻ കുര്യൻ, നവകേരള സെക്രട്ടറി ലിജോ പണിക്കർ, ട്രഷറർ സുശീൽ നാലകത്ത് ,  മുൻ പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

നവകേരള മലയാളി അസോസിയേഷൻ നൽകിയ ഏകകണ്ഠമായ പിന്തുണക്ക് മറുപടി പ്രസംഗത്തിൽ മാത്യു വർഗീസ് നന്ദി രേഖപ്പെടുത്തി.
 

ഫോമാ പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്യു വർഗീസിന്  നവകേരള മലയാളി അസ്സോസിയേഷൻ്റെ  പൂർണ പിന്തുണഫോമാ പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്യു വർഗീസിന്  നവകേരള മലയാളി അസ്സോസിയേഷൻ്റെ  പൂർണ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക