അമേരിക്കൻ മലയാളികളെ ആവേശത്തിലാഴ്ത്തികൊണ്ട് ടീം വോയ്സ് ഓഫ് ഫോമാ തങ്ങളുടെ പാനൽ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി ശ്രീ ബിജു തോണിക്കടവിലും, ജനറൽ സെക്രട്ടറിയായി പോൾ പി ജോസും, ട്രഷറർ ആയി പ്രദീപ് നായരും, വൈസ് പ്രസിഡണ്ടായി സാമുവൽ മത്തായിയും, ജോയിൻ്റ് സെക്രട്ടറിയായി ഡോക്ടർ മഞ്ജു പിള്ളയും, ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടനും ഉൾപ്പെട്ട ഒരു ശക്തമായ നേതൃനിരയാണ് 2026-28 ൽ ഫോമായെ നയിക്കുവാൻ സജ്ജമായിക്കൊണ്ടിരിക്കുന്നത്. ഫോമായാലും ഫോമായുടെ അംഗ സംഘടനകളും തങ്ങളുടേതായ വ്യക്തിമുദ്രപ്പിച്ചുകൊണ്ട് ഇവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഫോമായെ ഇനിയും ഉയർന്ന തലങ്ങളിൽ എത്തിക്കും എന്ന് ഉറപ്പുണ്ട്.
ഫോമായുടെ വിവിധ നേതൃപദവികളിൽ പ്രവർത്തിച്ച് അമേരിക്കൻ മലയാളികളുടെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ബിജു തോണിക്കടവിൽ ഫോമായുടെ എക്കാലത്തേയും മികച്ച നേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ഫോമായ്ക്ക് ആഗോള തലത്തിൽ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള നേതൃത്വ പരമായ പ്രവർത്തനങ്ങൾ ഫോമയിൽ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങൾ ചെറുതല്ല. ഫിലപ്പ് ചാമത്തിൽ പ്രസിഡൻ്റായി പ്രവർത്തിച്ച കാലഘട്ടത്തിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഫോമയ്ക്കൊപ്പം അഹോരാത്രം പ്രവർത്തിച്ച ആർ. വി.പി എന്ന നിലയിൽ ഫോമാ വില്ലേജിന് നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. റീജിയണിൻ്റെ നേതൃത്വത്തിൽ 'കൃഷിപാഠം' എന്ന പരിപാടി തുടങ്ങുകയും പിന്നീടത് നാഷണൽ ലെവലിൽ തന്നെ എത്തിക്കുകയും ചെയ്തു. തുടർന്ന് അനിയൻ ജോർജ് പ്രസിഡൻ്റായ സമയത്ത് ജോയിൻ്റ് ട്രഷററായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി എന്ന് മാത്രമല്ല പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോവിഡിൻ്റെ വ്യാപന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ വെൻ്റിലേറ്ററുകൾ നൽകുന്നതിൽ മികച്ച സേവനമാണ് ഫോമാ അന്ന് നടത്തിയത്. അക്കാലത്ത് ആരംഭിച്ച 'സാന്ത്വനസംഗീതം' എന്ന ഓൺലൈൻ സംഗീത പരിപാടി എറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡൻ്റായ സമയത്ത് ഫോമയുടെ ട്രഷററായ ബിജു നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ പ്രവാസി സംഘടനകൾക്ക് വലിയ മാതൃകയായി. കേരളാ കൺവെൻഷൻ, കാൻ കൂൺ കൺവെൻഷൻ, കൂടാതെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടക്കാനായിൽ വച്ചുനടന്ന ഇൻ്റർനാഷണൽ ഫാമിലി കൺവെൻഷൻ, എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു.2024 ൽ അധികാരം കൈമാറുമ്പോൾ 88, 856 ഡോളർ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏൽപ്പിച്ച ട്രഷറർ എന്ന ഖ്യാതി ബിജു തോണിക്കാവിലിന് സ്വന്തമാണ്. നഷ്ടങ്ങളുടെ കണക്കിൽ നിന്ന് നീക്കിയിരിപ്പിൻ്റെ കണക്കിലേക്ക് ഫോമയെ ഉയർത്തിയ ട്രഷറാർ എന്ന നിലയിൽ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിൻ്റെ ചരിത്രം സൃഷ്ടിക്കുവാനും , പ്രവർത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തിൽ പ്രാവിണ്യം നേടാനുമുള്ള പദ്ധതികൾക്കാണ് ബിജു തോണിക്കടവിൽ ലക്ഷ്യമിടുന്നത് . സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവിൽ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവും സർവ്വ സമ്മതനുമാണ്.
ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂർവ്വമായ പ്രവർത്തന മികവും, സംഘടനാ പാടവവും, അർപ്പണബോധവും അമേരിക്കൻ മലയാളികൾക്കിടയിൽ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോൾ. നിലവിൽ ഫോമായുടെ ജോയിന്റ് സെക്രട്ടറി ആയ പോൾ പദവി ഏറ്റെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവിൽ തൻറെ പ്രവർത്തന മികവ് തെളിയിച്ചതാണ്. ഫോമാ നടപ്പിലാക്കിയ നവീന പദ്ധതികളായ "അമ്മയോടൊപ്പം",ഹെൽപ്പിംഗ് ഹാൻഡ്‌സ്" ചാരിറ്റി, നിർധനർക്കുള്ള "ഭവന പദ്ധതി", "ഫോമാ ഹെൽത്ത് കാർഡ് സ്കീം" തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫോമാ ജോയിൻറ് സെക്രട്ടറി ആകുന്നതിന് മുമ്പുളള കാലയളവിൽ മെട്രോ റീജിയൺ വൈസ് പ്രസിഡന്റായി തിളങ്ങിയ പോൾ, മാതൃ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപതാമത് പ്രസിഡന്റായിരുന്നു. സംഘടനയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ന്യൂയോർക്ക് മലയാളി കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതി ചേർക്കുവാൻ പോളിൻറെ നേതൃത്വത്തിന് സാധിച്ചു. കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറി, ട്രസ്റ്റീ ബോർഡ് അംഗം, ഇൻഡ്യ കാത്തലിക് അസ്സോസ്സിയേഷൻ പ്രസിഡൻ്റ്, ട്രസ്റ്റീബോർഡ് ചെയർമാൻ എന്നീ നിലകളിലെ പദവികളിലും പ്രശംസനീയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.
ട്രഷറർ ആയി മത്സരിക്കുന്ന പ്രദിപ് നായർ, താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുൻ നിരയിലേക്ക് വന്ന എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ്. 2006-ല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ കമ്മറ്റി മെമ്പര്‍ ആയിട്ടാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച പ്രദീപിന് പിന്നീട് അസോസിയേഷന്റെ എല്ലാ പദവികളും അലങ്കരിക്കുവാന്‍ സാധിച്ചു. 2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്. 2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍, 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം, തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പ്രദീപ് നായർ, 2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കൺവെൻഷന് ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.
യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ച പ്രദീപിന് ഫോമയുടെ എമ്പയര്‍ റീജിയൺ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കുവാനും സാധിച്ചു. കഴിഞ്ഞ വര്ഷം പുണ്ടകാനയിൽ നടന്ന ഫോമാ കൺവൻഷന്റെ ഗ്ലോബൽ കോർഡിനേറ്റർ ആയിരുന്നു.
നാഷണൽ വൈസ് പ്രസിഡന്ടായും എമ്പയർ റീജിയൻ ആർ.വി.പി ആയും യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്ടായും സേവനം ചെയ്തിട്ടുള്ള പ്രദിപ് നായരുടെ പ്രവർത്തന മികവും അർപ്പണബോധവും ഏവരും കണ്ടറിഞ്ഞിട്ടുള്ളതാണ്.
ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി നേതാവായി നേതൃത്വ പാടവം തെളിയിച്ച സാമുവല്‍ മത്തായി ഡാളസ് മലയാളി അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ്, എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വച്ചു.
2020 -2022 -ൽ ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.
കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്‌ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ "രഥം" ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു.
ഇവിടെയും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നിശബ്ദമായി ചെയ്തു വരുന്നു. ഇപ്പോൾ അദ്ദേഹം ഫോമായുടെ ലാംഗ്വേജ് & എജുക്കേഷൻ കമ്മറ്റിയുടെ ചെയർമാനായി സേവനം ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമാണ്.
എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന, ഫോമയുടെ നന്‍മയും ഉയര്‍ച്ചയും മാത്രം ആഗ്രഹിക്കുന്ന സാമുവൽ മത്തായി,
വാഗ്ദാനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് താല്പര്യം എന്ന തൻ്റെ വ്യക്തമാക്കുന്നു. വ്യക്തമായ കർമ്മപരിപാടികളുമായാണ് സാമുവൽ മത്തായി മത്സരരംഗത്തു വരുന്നത്. ലോകത്ത് എവിടെയാണെങ്കിലും പ്രത്യേകിച്ച് നോർത്തമേരിക്കയിൽ ധാരാളമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഫോമ മാറണം. ഇപ്പോഴത്തെ നല്ല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഫോമ എങ്ങനെ ആയിരിക്കണമെന്നുള്ളതിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നദ്ദേഹം പറയുന്നു.
ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ദീര്‍ഘവീക്ഷണത്തോടു കൂടിയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്ന സാമുവൽ മത്തായി സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു .
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവർത്തകയും കലാകാരിയുമായ ഡോ. മഞ്ജു പിള്ളയാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ഡോ. മഞ്ജു, നിലവിൽ ഫോമാ വിമെൻസ് ഫോറത്തിന്റെ നാഷണൽ ജോയിന്റ് ട്രഷററായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികൾ വഹിച്ചിട്ടുള്ള മഞ്ജു, ഇപ്പോൾ പ്രസ്തുത സംഘടനയുടെ അഡ്വൈസറി കൗൺസിൽ അംഗമാണ്.
നിലവിൽ ഫോമാ നാഷണൽ വിമൻസ് ഫോറത്തിന്റെ ജോയിന്റ് ട്രഷററായ ഡോ. മഞ്ജു സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ഫോമായോടൊപ്പം നിന്ന് ചെയ്തുവരുന്നു. കേരളത്തിലെ ആദിവാസി മേഖലയിൽ മുളകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നതിന് ആവശ്യമായ ടൂൾ കിറ്റുകൾ വിമൻസ് ഫോറം അവിടെ നേരിൽ ചെന്ന് വിതരണം ചെയ്തു, വനിതാദിനത്തിൽ ആരോഗ്യത്തെക്കുറിച്ച് ഒരു സൂം സെഷൻ സംഘടിപ്പിച്ചു, അരിസോണ മലയാളീ അസോസിയേഷൻ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ പ്രധാന സംഘാടക ആയി പ്രവർത്തിച്ചു, ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു, തുടങ്ങിയ ഒട്ടനവധി കർമ്മപരിപാടികൾ സംഘടിപ്പിച്ചും ഭാഗഭാക്കായും ഡോ. മഞ്ജു തൻ്റെ പ്രവർനങ്ങളുമായി മുന്നോട്ട് പോകുന്നു.
ഡോക്ടർ എന്ന നിലയിൽ ആരോഗ്യ സംബന്ധമായി കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ഫോമായിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. പക്ഷെ മനസ്സിന് അസുഖം വന്നാൽ ഇപ്പോഴും ചികിത്സ തേടാൻ മലയാളികൾ മടിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾ.ഇത്തരം പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും. കേരളത്തിലെയും അമേരിക്കയിലെയും ഡോക്ടർമാരെ ഏകോപിപ്പിച്ചുകൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങളും ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മഞ്ജൂ പറഞ്ഞു വയ്കുന്നു.
ഫോമാ സെൻട്രൽ റീജിയന്റെ ആർ .വി .പി ആയി ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ജോൺസൺ കണ്ണൂക്കാടൻ ഫോമയുടെ ആരംഭം മുതൽ സംഘടനയുടെ വളർച്ചയിൽ പങ്കാളി ആയിരുന്നു .
2018-ൽ ചിക്കാഗോയിൽ വെച്ച് നടന്ന ഫോമാ കൺവെൻഷന്റെ അത്യുജ്ജ്വല വിജയത്തിന്റെ കോ ഓർഡിനേറ്റർ ആയിരുന്നു. പിന്നീടുള്ള രണ്ടു വർഷം ഫോമയുടെ നാഷണൽ ക്രെഡൻഷ്യൽ കോ ഓർഡിനേറ്റർ ആയും കാൻകൂണിൽ വെച്ച് നടത്തപ്പെട്ട ഫോമാ കൺവെൻഷന്റെ കലാമേളയുടെ ചെയർമാനായും വിജയകരമായി പ്രവർത്തിച്ചു .പൂണ്ടാകാനയിൽ വെച്ച് നടത്തപ്പെട്ട ഇക്കഴിഞ്ഞ ഫോമാ കൺവെൻഷന്റെ സുവനീർ കമ്മിറ്റി കോ ചെയർമാനായിരുന്നു.
ദീർഘ കാലത്തെ പ്രവർത്തന പരിചയവും അനുഭവ സമ്പത്തും ജോൺസനെ ചിക്കാഗോ മലയാളി സമൂഹത്തിന് സുസമ്മതനാക്കി. അദ്ദേഹം ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് ആയിരുന്നപ്പോൾ ,പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങി വെച്ച ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അന്നു മുതൽ ഇന്നുവരെ കേരളത്തിലെ ഭവന രഹിതരായ ആളുകൾക്ക് 30-ൽ പരം വീടുകൾ നിർമ്മിച്ച് കൊടുക്കാൻ മുൻകയ്യെടുത്തു. കൂടാതെ അംഗപരിമിതരായവർക്ക് വീൽ ചെയറുകൾ വിതരണം ചെയ്യുകയും, നിർധനരായവർക്ക് മരുന്നിനും മറ്റുമായി സാമ്പത്തിക സഹായങ്ങൾ ചെയ്തുവരികയും ചെയ്യുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയർമാനായി ഇപ്പോഴും തന്റെ പ്രവർത്തനങ്ങൾ തുടരുന്നു.ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി കൺവെൻഷൻ നടന്നപ്പോൾ അതിന്റെ ഫിനാൻഷ്യൽ ചെയർമാനായിരുന്നു.
ഇദ്ദേഹം സാമൂഹ്യ പ്രവർത്തനങ്ങൾ ഞാൻ ആരംഭിച്ചത് 1988-ൽ സിറോ മലബാർ സഭയുമായി ബന്ധപ്പെട്ടാണ് .സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ്,എസ് .എം .സി.സി. പ്രസിഡന്റ് ,എക്യൂമെനിക്കൽ കൌൺസിൽ ട്രെഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .എസ്.എം.സി.സി. നാഷണൽ വൈസ് പ്രസിഡന്റ് ആയി ഇപ്പോഴും പ്രവർത്തിച്ചു വരുന്നു .മികച്ച സംഘടനാ പ്രവർത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ ജോൺസണ് ലഭിച്ചിട്ടുണ്ട് .
ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ കാര്യക്ഷമമായും സമയബന്ധിതമായും ചെയ്ത് അതേറ്റവും ഭംഗിയാക്കുക എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി.
ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2026 July 30 മുതൽ August 2 വരെ ഹ്യൂസ്റ്റണിൽ വച്ചു നടക്കുന്ന ഫാമിലി കൺവെൻഷനോടനുബന്ധിച്ചു നടക്കും. തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഫോമായെ സ്നേഹിക്കുന്ന എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഇവർ അഭ്യർത്ഥിച്ചു.