Image

വോളിബോൾ കളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി

Published on 25 August, 2025
വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി

ന്യു യോർക്ക്: ഫോമാ കൺവൻഷന്റെ  മെട്രോ റീജിയൻ  കിക്ക് ഓഫിലും എൻ.കെ. ലൂക്കോസ് മെമ്മോറിയൽ  വോളിബോൾ  ടൂർണമെന്റിലും  പങ്കെടുത്ത പാലാ എം.എൽ.എ. മാണി സി. കാപ്പൻ  തന്റെ  വോളി ബോൾ  ജീവിതത്തിലെ അനുഭവം പങ്കു വച്ചത് സദസിൽ ചിരി പടർത്തി. അക്കാലത്തെ കളിക്കാർ തമ്മിലുള്ള ബന്ധം ഇന്നില്ല എന്നതും അദ്ദേഹം ഖേദത്തോടെ അനുസ്മരിച്ചു.

ഞാനൊരു സ്‌പോര്‍ട്‌സമാന്‍ ആയിരുന്നു. അതുകൊണ്ടു തന്നെ വളരെ ചിട്ടയോടു കൂടി  ലൂക്കാച്ചന്റെ ഓര്‍മ്മ നിലനര്‍ത്താന്‍   നടത്തിയ ടൂര്‍ണമെന്റിന് എല്ലാ അഭിനന്ദനങ്ങളും നേരുകയാണ്.   നാഷ്ണല്‍ ലെവല്‍ ടൂര്‍ണമെന്റ് നടത്തുന്ന രീതിയില്‍ ആറു ഗ്രൗണ്ടുകളിലായി  വളരെ ചിട്ടയോടെ ടൂര്‍ണമെന്റ്   നടത്തി. ഒന്നിച്ചു കളിച്ച ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ അമേരിക്കയില്‍ ടൂര്‍ണമെന്റ് നടത്തുന്നുണ്ട്.

ഒരു പ്രാവശ്യം സിദ്ധിഖും ലാലും ഞാനും കൂടി അമേരിക്കയിൽ വന്നു. പിന്നീട്   ന്യൂയോര്‍ക്കില്‍ നടന്ന ടൂര്‍ണമെന്റിലും വരാന്‍ കഴിഞ്ഞു.  

ഞാന്‍ യഥാര്‍ത്ഥത്തില്‍ സിനിമകാരനാണ്.  പ്രസംഗമൊക്കെ മോന്‍സ് ജോസഫ് എം.എല്‍.എപറഞ്ഞു.   ഒരു വോളിബോള്‍ തമാശ പഞ്ഞ് ഞാന്‍ നിര്‍ത്താം. ചെറിയ ചെറിയ ടൂര്‍ണമെന്റ്   ഉണ്ടായിരുന്നു ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത്. അന്ന് ക്രിക്കറ്റിനേക്കാള്‍ പോപ്പുലര്‍   വോളിബോളാണ്. വാഴക്കുളം എന്ന സ്ഥലത്ത് ഒരു  ടൂര്‍ണമെന്റ് നടക്കുന്നു. വാഴക്കുളം ടീമിനു വേണ്ടി കൂലിക്ക്  കളിക്കാരെ കൊണ്ടു വന്നു.  ഒരു കൂലി കളിക്കാരനായി ഞാനും  പോയി.

ഈ ടൂര്‍ണമെന്റ് ജയിക്കുന്ന തുക ആദ്യ  ദിവസം 500 രൂപ.  രണ്ടാമത്തെ ദിവസം 750.  ഫൈന്‌ലില്‍ ഇന്ത്യന്‍ ടീമിനെ ഞങ്ങള്‍ തോല്‍പിച്ചു. കളിക്കാര്‍ക്ക്  കാണികളും  വന്ന് സമ്മാനം കൊടുക്കും. അത് മൈക്കില്‍ അനൗണ്‍സ് ചെയ്യും. ഒരു പൈനാപ്പിള്‍ പൊതി മാണിസി കാപ്പന് കൊടുക്കാന്‍ പറഞ്ഞു. അയാള്‍ അതിന്റെ കൂടെ കഴുത്തില്‍ കിടക്കുന്ന മാല ഊരി തന്നു. മൂന്നു പവന്റെ മാല മാണി സി കാപ്പന്.  

അത് കാന്റ് കൂടെയുള്ള കളിക്കാര്‍ പറഞ്ഞു പത്തഞ്ഞൂറു  രൂപ ചെലവു ചെയ്യാതെ  വിടുകയില്ലെന്ന്. അങ്ങനെ പോകുന്ന വഴിക്കെല്ലാം  ഭക്ഷണം കഴിച്ചു. അവര്‍ പറഞ്ഞതെല്ലാം വാങ്ങികൊടുത്തു. 500 രൂപയോളം  ചെലവായി. 200 രൂപയാണ് കളിക്ക് സമ്മാനം.

അവസാനം ഞങ്ങളുടെ പുറകെ ലൈറ്റിട്ട് ഒരു വണ്ടി പാഞ്ഞു വരുന്നു.  രണ്ട് തടിയന്‍മാര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിവന്ന് മാല തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞു. കൂടെയുള്ളവര്‍ പറഞ്ഞു രണ്ടെണ്ണം പൊട്ടിച്ചു വിട്ടാലോയെന്ന്. ഞാന്‍ പറഞ്ഞു അതുവേണ്ട. നമുക്ക് ചെറിയ ബുദ്ധി പ്രയോഗിക്കാം.... ഈ മാല തന്നയാള്‍ പറഞ്ഞാല്‍ കൊടുത്തേക്കാമെന്ന് ഞാന്‍ പറഞ്ഞു.  പൊക്കം കുറഞ്ഞ ആ ചേട്ടന്‍ ഇവരുടെ പുറകില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നു.

അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടു പറഞ്ഞു. എന്റെ പൊന്നുമോനെ ഒരാവേശത്തിന്റെ പുറത്ത് മാല തന്നു പോയതാണ്. എന്നെ പെമ്പറന്നോത്തി വീട്ടില്‍ കയറ്റത്തില്ല. വെളിയില്‍ നില്‍ക്കേണ്ടി വരും. മാല തിരിച്ചു തരണമെന്ന്. ഞാന്‍ ഏതേയാലും ആ മാല തിരിച്ചുകൊടുത്തു. സന്തോഷപൂര്‍വ്വം, ദുഃഖമുണ്ടായിരുന്നെങ്കിലും.

പിറ്റേ ദിവസം കൂടെയുണ്ടായിരുന്ന  കളിക്കാര്‍  മൂന്നു പവന്റെ  മാല മേടിച്ച് എന്റെ വീട്ടില്‍ കൊണ്ടു തന്നു. അന്നത്തെ കളിക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം അതായിരുന്നു. ആ സ്‌നേഹബന്ധം ഇന്നത്തെ കളിക്കാര്‍ക്കില്ല എന്നത് സത്യമാണ്.

ഫോമ നടത്തുന്ന എല്ലാ പ്രവര്‍ത്തനത്തിനും അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു. 

കൺവൻഷനുഏവർക്കും പങ്കെടുക്കാവുന്ന നിരക്ക്: ട്രഷറർ സിജില്‍ പാലക്കലോടി  

അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്  

ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു  

ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ  

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്   

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ  

വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി  വോളിബോൾ  കളിച്ചു  മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക്   സ്വർണമാല; കിട്ടി, പോയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക