Image

ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു

Published on 25 August, 2025
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു

ന്യു യോർക്ക്:  ഫോമാ കൺവൻഷൻ രജിസ്ട്രേഷന് ന്യു യോർക്ക് മെട്രോ റീജിയണിലെ കിക്ക് ഓഫ് ഉദ്ഘാടനം കടുത്തുരുത്തി എം.എൽ.എ.യും മുൻ മന്ത്രിയുമായ മോൻസ് ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ വച്ച് മുൻ പ്രസിഡന്ടുമാരായ ശശിധരൻ നായർ, ബേബി ഊരാളിൽ, ഡോ. ജേക്കബ് തോമസ് എന്നിവരെ പൊന്നാട  അണിയിച്ച് ആദരിച്ചു.

വർക്കി എബ്രഹാം, ബിജു ലോസൻ, ദിലീപ് വർഗീസ് എന്നിവരും മറ്റു സ്പോണ്സര്മാരും  ചടങ്ങിൽ  രജിസ്‌ട്രേഷൻ ഫോറം ഭാരവാഹികളെ ഏൽപ്പിച്ചു.

രജിസ്ട്രേഷന്റെ വെബ് സൈറ്റും മോൻസ് ജോസഫ്  സ്വിച്ച് ഓൺ ചെയ്തു.

ഹ്രസ്വമായ പരിപാടിയുമായാണ് താനും സഹപ്രവർത്തകനായ പാല  എം.എൽ.എ. മാണി സി. കാപ്പനും എത്തിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് പറഞ്ഞു . ഫോമായുടെ പരിപാടിയിൽ പങ്കെടുക്കുക എന്നത് എക്കാലവും സന്തോഷകരമായ അനുഭവമാണ്. മുൻ നേതാക്കളുമായെല്ലാം മികച്ച ബന്ധമാണ് താൻ തുടരുന്നത്.

ഏറ്റവും ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന   പ്രസ്ഥാനമായി ഫോമ   വളര്‍ന്ന് മുന്നോട്ടു പോകുന്നു എന്നത്  ആരും അംഗീകരിക്കുന്ന ഒരു സത്യമാണ്. കഠിനാദ്ധ്വാനം കൊണ്ടും  സഹകരണം കൊണ്ടും ഒന്നിച്ചു   പോകാന്‍ കഴിയുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത് .  ഇത്   ആരുടെയെങ്കിലും നേട്ടമല്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ബേബി മണക്കുന്നേലും പോൾ  ജോസും  പറഞ്ഞത്   അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഞങ്ങളെല്ലാം അത് വര്‍ഷങ്ങളായി നോക്കികാണുന്ന   യാഥാര്‍ത്ഥ്യമാണ്.  ഈ കൂട്ടായ്മ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് എന്നും കഴിയട്ടെ .

ഈ മീറ്റിംഗിന്  മുമ്പ് രാവിലെ മുതല്‍ നടക്കുന്ന ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്  ഉദ്ഘാടന ചടങ്ങിൽ ഞാനും    മാണിസി കാപ്പനും   പങ്കെടുക്കുകയുണ്ടായി.  വലിയ   പങ്കാളിത്തമാണ് അവിടെ കണ്ടത്.  

മാണി സി കാപ്പന്‍ വോളിബോള്‍ രംഗത്ത് അതികായനായിരുന്നുവെന്ന്   എ്ല്ലാവര്‍ക്കും അറിയാം.  ഇന്റര്‍നാഷ്ണല്‍ പ്ലെയറായിരുന്നു. ഇന്ത്യയുടെ താരമായിരുന്നു.  കേരളത്തിന്റെ അഭിമാനമായിരുന്ന ജിമ്മിജോര്‍ജിനോടൊപ്പം   ഇന്ത്യയെ പ്രതിനിധീകരിച്ച   ടീമിലെ അംഗമായിരുന്നു.  

ഞാനും  കോട്ടയത്തും കടുത്തുരുത്തിയിലും  വോളിബോൾ കളിക്കാരനായി   ഉണ്ടായിരുന്നു.  അത്രയൊക്കെയെ  നമുക്ക് അവിടെ പറ്റിയിട്ടൂള്ളൂ.

വോളിബോള്‍ ഹരമായി ഇന്നിവിടെ കൊണ്ടുപോകാന്‍ കഴിയുന്നുവെന്നത് തീര്‍ച്ചയായും സന്തോഷകരമായ കാര്യമാണ്. പ്രത്യേകിച്ചും യൂത്തിന്റെ  പങ്കാളിത്തം.   പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ താല്‍പര്യത്തോടെ വോളിബോള്‍   പ്രാക്ടീസ് ചെയ്യുന്നതും മത്സരിക്കുന്നതും കാണുകയുണ്ടായി.

ഫോമ കായികരംഗത്തും പ്രോത്സാഹനം കൊടുക്കുന്നു എന്നതിന്റെ തെളിവാണിത് . ഇതുപോലുള്ള നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍  നിങ്ങള്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുണ്ട് .  കേരളത്തില്‍ ഏതെങ്കിലും ബുദ്ധിമുട്ടു വരുന്ന സന്ദര്‍ഭങ്ങളില്‍   ആദ്യം  ഓടിയെത്തുന്ന പ്രസ്ഥാനമാണ് ഫോമാ .  

ഡോ.ജേക്കബ് തോമസ് പ്രസിഡന്റായിരിക്കുമ്പോള്‍ ഭവനനിര്‍മ്മാണ പദ്ധതി ആവിഷ്‌ക്കരിച്ചതും ഇപ്പോള്‍ ബേബി മണക്കുന്നേല്‍ നേതൃത്വം കൊടുത്തുകൊണ്ട് അത്തരം പദ്ധതികളിലേക്ക് വരുന്നതും സന്തോഷഷകരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേബി ഊരാളിൽ   ഗവണ്‍മെന്റിന്റെ സഹായത്തോടെ ഭവനനിര്‍മ്മാണ പദ്ധതി നടപ്പാക്കിയിരുന്നു.   തോണിക്കടവില്‍ അടക്കം നേതൃത്വം കൊടുത്ത ടീമില്‍ ഞാനും സഹകരിച്ചിട്ടുണ്ട്.

ലൂക്കോസ് മെമ്മോറിയല്‍ ടൂര്‍ണമെന്റ്  പോലുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഇനിയും സജീവമായി മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.  അടുത്ത കണ്‍വന്‍ഷന്‍  ഏറ്റവും ഉജ്ജ്വല   വിജയമായി തീരട്ടെ. അര്‍ത്ഥപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും ജനനന്മയ്ക്കു വേണ്ടിപ്രവര്‍ത്തിക്കുന്ന മാതൃകാപ്രസ്ഥാനമായി ഫോമയ്ക്ക് വളരുവാനും മുന്നോട്ടു പോകുവാനും ജഗദീശരന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങൾ ഭാവിയിൽ മന്ത്രിമാരാകണമെന്ന്  നിങ്ങള്‍ പറഞ്ഞ നല്ല വാക്കുകള്‍  കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതൊന്നും നമ്മുടെ കൈയ്യില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. ജനങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായി നാളകളില്‍ സംഭവിക്കേണ്ട കാര്യങ്ങളാണ്. ദൈവത്തില്‍ ആശ്രയിച്ചു മനുഷ്യ  നന്മയ്ക്കു വേണ്ടി വിശ്വസ്തയോടെ സേവനം ചെയ്യുന്ന പൊതു പ്രവര്‍ത്തകര്‍ എന്ന നിലയില്‍   ദൈവം  കൈകളില്‍ എത്തിച്ചു തരുന്ന കാര്യങ്ങള്‍    നിര്‍വ്വഹിക്കുക മാത്രമാണ്  ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്.  

ഐശ്വര്യ പൂര്‍ണ്ണമായ ഒരു സ്ഥിതി വിശേഷം നാട്ടില്‍ ഉണ്ടാകണമെന്ന് പൊതുവേ മനുഷ്യര്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.    ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. പഠിക്കുവാനും ജോലി ചെയ്യുവാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നുള്ളത് കേരളത്തിന്റെ വേദനയായി ഇന്നും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. അതൊക്കെ പരിഹരിക്കാന്‍ കഴിയുന്ന നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഭരണകൂടങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുക എന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതിനു വേണ്ടി ഞങ്ങളൊക്കെ സത്യസന്ധമായ വഴികളിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഉണ്ടാകും എന്നുമാത്രം സൂചിപ്പിക്കുന്നു.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.

കൺവൻഷനുഏവർക്കും പങ്കെടുക്കാവുന്ന നിരക്ക്: ട്രഷറർ സിജില്‍ പാലക്കലോടി  

അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്  

വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി   

ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ  

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്   

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ  
 

ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചുഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചുഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചുഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചുഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചുഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക