ന്യു യോർക്ക്: പ്രമുഖ മലയാളി സംഘടന കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡണ്ടും ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ ആർ.വി.പിയും ആയിരുന്ന ബിനോയ് തോമസ് ഫോമാ ട്രഷറർ (2026-2028) ആയി മത്സരിക്കുന്നു
അമേരിക്കൻ മണ്ണിൽ 40 വർഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവർത്തി പരിചയവുമായാണ് ബിനോയ് തോമസ് മത്സരരംഗത്തെത്തുന്നത്. കോവിടിന്റെ പ്രഭവ കേന്ദ്രമായിരുന്ന (epicenter) ആയിരുന്ന ന്യു യോർക്കിൽ മഹാമാരി കാലത്ത് ഫോമാ മെട്രോ റീജിയനെ വിജയ പാതയിലേക്ക് നയിക്കുവാൻ കരുത്തു കാണിച്ച നേത്രുത്വ പാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയിൽ ദുരിതത്തിലായവർക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമയുടെ മുന്നിൽ നിന്നു പ്രവർത്തിക്കുവാനായതിൽ ബിനോയി അഭിമാനിക്കുന്നു.
'എന്നെ ഞാനാക്കിയ, അക്ഷരങ്ങളുടെയും അമ്പലങ്ങളുടെയും പള്ളികളുടെയും നാടായ കോട്ടയത്ത് നിന്നും എത്തിയ എനിക്ക് നാടിനെ സ്നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധളും,' ബിനോയ് ചൂണ്ടിക്കാട്ടുന്നു.
'കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കൻ മലയാളികളുടെ മനസ്സിൽ മായാതെ നിലനിറുത്തുന്നതിനൊപ്പം വിധിയുടെ വിളയാട്ടത്തിൽ വീണു പോയവർക്ക് കൈത്താങ്ങായി തീരുവാൻ ഫോമാ എന്ന സംഘടനയിൽ കൂടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു.'
കേരള സമാജത്തിന്റെ മേൽക്കൂര പ്രൊജക്റ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു 8 ഭവനങ്ങൾ
നിർമ്മിച്ചു നൽകി . പ്രക്രുതി ദുരന്തത്തിൽ തകർന്ന വയനാട്ടിൽ സഹായമെത്തിക്കാൻ 24 ന്യുസിനൊപ്പം കേരള സമാജം പ്രവർത്തിക്കുകയുണ്ടായി .
'ഭവനരഹിതർക്കു ഒരു തണലായി തീരുവാനും സഹജീവികളെ സ്നേഹിക്കുവാനും കലാരംഗത്തെ
തൊട്ടുണർത്തുവാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു . എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തി കലാ സാംസ്കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാൻ സാധിക്കും എന്നുറപ്പുണ്ട്.'
അമേരിക്കയിലും കാനഡയിലുമുള്ള നിരവധി സുഹൃത്തുക്കളുടെ അഭ്യർത്ഥന പ്രകാരമാണ് താൻ മത്സരരംഗത്ത് വന്നതെന്നും ബിനോയി വ്യക്തമാക്കി.