Image

ഫോമാ നാഷണൽ കൺവെൻഷൻ കിക്കോഫും ബിസിനസ് മീറ്റും നവംബർ 2 ന്

Published on 01 September, 2025
ഫോമാ നാഷണൽ കൺവെൻഷൻ കിക്കോഫും ബിസിനസ് മീറ്റും നവംബർ 2 ന്

ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നാഷണൽ കൺവെൻഷൻ കിക്കോഫും ബിസിനസ് മീറ്റും സംയുക്തമായി ഈ വരുന്ന നവംബർ 2 ഞായറാഴ്ച ഉച്ചക്ക് 2.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ വെച്ച് നടക്കുന്നതാണ് .ഫോമാ നാഷണൽ എക്സിക്യൂട്ടീവ് മെംബേർസ്,നാഷനൽ ലീഡേഴ്‌സ്,ചിക്കാഗോയിലെയും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബിസിനസ് ലീഡേഴ്‌സ് എന്നിവർ ഈ കൺവെൻഷനിൽ സംബന്ധിക്കുന്നതാണ് .പ്രസ്തുത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ,സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,ബിസ്സിനെസ്സ് മീറ്റ് ചെയർമാൻ ജോസ് മണക്കാട് ,റീജിയണൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു .

തുടക്കക്കാരും പരിചയസമ്പന്നരുമായ എല്ലാ അമേരിക്കൻ മലയാളി ബിസ്സിനെസ്സ് സംരംഭകർക്കും വേണ്ടിയാണ് ഈ ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു .സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ ,അവർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം, തുടങ്ങി തുടങ്ങി നിരവധി വിഷയങ്ങൾ ഈ മീറ്റിൽ ചർച്ച ചെയ്യും .ബിസിനസ് രംഗത്ത് നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുള്ള വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും .മാറുന്ന ലോകത്തിൽ ബിസിനസ്സിനെക്കുറിച്ചുള്ള ധാരണകൾ ,സമീപനം ,പ്രൊഫഷണൽ ഡെവലപ്മെന്റ് ,മാർക്കറ്റിംഗ് ട്രെൻഡുകൾ എന്നീ വിഷയങ്ങൾ ബിസിനസ് മീറ്റിൽ ചർച്ച ചെയ്യും .പുതിയ സംരംഭകർക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും .

ഈ ബിസിനെസ്സ് മീറ്റിനോടൊപ്പം തന്നെ നാഷണൽ കൺവെൻഷന്റെ കിക്കോഫും നടക്കുന്നതാണ് .ഈ പരിപാടിയിലേക്ക് ഫോമാ റീജിയൻ മെംബേർസ് ഉൾപ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .

ബിസിനസ് മീറ്റിനെ തുടർന്ന് ഡിന്നറും അതിനു ശേഷം നാഷണൽ കൺവെൻഷൻ കിക്കോഫ് മീറ്റിങ്ങും നടക്കും.തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ നിരവധി പ്രതിഭകൾ പങ്കെടുക്കുന്ന കലാവിരുന്ന് അരങ്ങേറും .ഫോമാ നാഷണൽ കൺവെൻഷനിലേക്ക് സെൻട്രൽ റീജിയനിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും ബിസിനസ് മീറ്റും കിക്കോഫ് മീറ്റിങ്ങും വിജയകരമായി നടത്തുന്നതിനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു .

കമ്മിറ്റി അംഗങ്ങൾ :

ഫോമാ നാഷണൽ ബിസിനസ് മീറ്റ് ചെയർമാൻ ബേബി ഊരാളിൽ 
ഫോമാ നാഷണൽ ബിസിനസ് മീറ്റ് കോ ഓർഡിനേറ്റർ ഓജസ് ജോൺ 
ഫോമാ നാഷണൽ എക്സിക്യൂട്ടീവ്സ് :
ബേബി മണക്കുന്നേൽ (ഫോമാ നാഷണൽ പ്രസിഡണ്ട് )
ബൈജു വർഗീസ് (ഫോമാ നാഷണൽ സെക്രട്ടറി )
സിജിൽ പാലക്കലോടി (ഫോമാ നാഷണൽ ട്രെഷറർ )
ഷാലു പുന്നൂസ് (ഫോമാ നാഷണൽ വൈസ് പ്രസിഡണ്ട് )
പോൾ പി ജോസ് (ജോയിന്റ് സെക്രട്ടറി )
അനുപമ കൃഷ്ണൻ (ജോയിന്റ് ട്രെഷറർ )
മാത്യു മുണ്ടക്കൽ (നാഷണൽ കൺവെൻഷൻ ചെയർമാൻ )
പീറ്റർ കുളങ്ങര (കേരള കൺവെൻഷൻ ചെയർമാൻ )

റീജിയണൽ ബിസിനസ് മീറ്റ് :

ആൻഡ്രൂ പി തോമസ് , സ്റ്റീഫൻ കിഴക്കേക്കുറ്റ് ,,ജോൺ പാട്ടപതി ,പ്രമോദ് സക്കറിയ 
ജോസ് ചാമക്കാല ,ജോണി വടക്കുംചേരി ,ടോം സണ്ണി 
റീജിയണൽ എക്സിക്യൂട്ടീവ്സ് :
ജോൺസൻ കണ്ണൂക്കാടൻ ആർ വി പി ,
ജോർജ് മാത്യു (നാഷണൽ കമ്മിറ്റി മെമ്പർ )
,ജോസി കുരിശിങ്കൽ (നാഷണൽ കമ്മിറ്റി മെമ്പർ )
ആഷ മാത്യു (നാഷനൽ വിമൻസ് റെപ് )
ബെന്നി വാച്ചാച്ചിറ (ഫോമാ നാഷണൽ ജുഡീഷ്യൽ ചെയർ )
ആന്റോ കവലക്കൽ (ചെയർമാൻ ) 
അച്ചൻകുഞ്ഞ് മാത്യു(സെക്രട്ടറി)
രാജൻ തലവടി (ട്രെഷറർ )
Dr.റോസ് വടകര (വിമൻസ് ചെയർപേഴ്സൺ )
സാബു കട്ടപ്പുറം (റീജിയണൽ കോ ഓർഡിനേറ്റർ )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക