ന്യു യോർക്ക്: ഫോമാ കൺവൻഷൻ രജിസ്ട്രേഷന്റെ മെട്രോ റീജിയൻ കിക്ക് ഓഫിൽ സംഘടന കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളും തുടർന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും സെക്രട്ടറി ബൈജു വർഗീസ് വിവരിച്ചു.
ഈ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് ബൈജു പറഞ്ഞു. പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സ്വപ്നമായിരുന്നു അത്.
ലോക മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി വിമന്‍സ് സമ്മിറ്റ് സെപ്റ്റംബര്‍ 27, 28 തീയ്യതികളില്‍ നടക്കുന്നു. വളരെ വിപുലമായി അതിന്റെ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഏതാണ്ട് നൂറോളം രജിസ്‌ട്രേഷന്‍ ലഭിച്ചു. 200 ആണ് ടാര്‍ജറ്റ്.
വെസ്‌റ്റേണ്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് മീറ്റ് ലാസ് വേഗസില്‍ നവംബര്‍ മാസം നടക്കുന്നു. എല്ലാവരെയും അതിലേക്കു സ്വാഗതം ചെയ്യുന്നു.
ഇത്രയും മനോഹരമായി ഈ പ്രോഗ്രാം ഇവിടെ സംഘടിപ്പിച്ച ഫോമാ മെട്രോ റീജിയണ്‍ ആര്‍.വി.പി.ക്കും കമ്മിറ്റിയംഗങ്ങള്‍ക്കും ആശംസകളും നേർന്നു .
കൺവൻഷനുഏവർക്കും പങ്കെടുക്കാവുന്ന നിരക്ക്: ട്രഷറർ സിജില്‍ പാലക്കലോടി
വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു
ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ