Image

ഫോമാ പൊളിറ്റിക്കൽ ഫോറം : തോമസ് റ്റി. ഉമ്മൻ ചെയർമാൻ, സിജു ഫിലിപ്പ് സെക്രട്ടറി

-ഷോളി കുമ്പിളുവേലി - ഫോമാ, പി.ആർ.ഒ Published on 17 July, 2025
ഫോമാ പൊളിറ്റിക്കൽ ഫോറം : തോമസ് റ്റി. ഉമ്മൻ  ചെയർമാൻ, സിജു ഫിലിപ്പ് സെക്രട്ടറി

ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ  "ഫോമയുടെ" (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ്  ഓഫ് അമേരിക്കാസ്) പൊളിറ്റിക്കൽ ഫോറം ചെയർമാനായി ഫോമയുടെ മുതിർന്ന നേതാവ് തോമസ് ടി. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. സിജു ഫിലിപ്പ് (അറ്റ്ലാന്റാ) ആണ് സെക്രട്ടറി. കമ്മറ്റി അംഗങ്ങാളായി, ഷാജി വർഗീസ് (ന്യൂ യോർക്ക്), വിൽ‌സൺ നെച്ചിക്കാട്ട് (കാലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്) എന്നിവരെയും, കൂടാതെ ഫോമാ നാഷണൽ കമ്മിറ്റി പ്രതിനിധിയായി ജോർജ്‌ മാത്യുവിനേയും  (ചിക്കാഗോ) തെരഞ്ഞെടുത്തു.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ടി ഉമ്മൻ, ഫോമയുടെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനം ചെയ്തിട്ടുള്ള തോമസ് ടി ഉമ്മൻ, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം, നാഷണൽ ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ സ്‌ഥാനങ്ങളിൽ സുത്യർഹമായി സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ പൊളിറ്റിക്കൽ ആൻഡ് സിവിക് ഫോറം  പ്രസിഡന്റായി മൂന്നു തവണ പ്രവർത്തിച്ചിട്ടുണ്ട്. "ലിംക" യുടെ ഫൗണ്ടിങ് പ്രസിഡന്റായിരുന്നു. 
ഇന്ത്യൻ സമൂഹത്തിൻറെ, പ്രത്യേകിച്ച് മലയാളികളുടെ താൽപ്പര്യങ്ങൾ മുൻ നിർത്തി നിരവധി സമരങ്ങൾക്കും, പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള തോമസ് ടി ഉമ്മൻ  മികച്ച സംഘാടകനും സാമൂഹിക - സാംസ്‌കാരിക പ്രവർത്തകനുമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  സിജു ഫിലിപ്പ്, കഴിഞ്ഞ 23 വർഷമായി അറ്റ്ലാന്റയിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമാണ്. അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ്റെ മുൻ നിര പ്രവർത്തകനാണ്.ഫോമാ സൗത്ത്‌ ഈസ്റ്റ് റീജിയണൽ സെക്രട്ടറി, ഫോമാ ജൂനിയർ അഫേഴ്‌സ്    സെക്രട്ടറി തുടങ്ങി നിരവധി പദവികളിൽ ശോഭിച്ചിട്ടുള്ള സിജു, മികച്ച പ്രാസംഗികനും സംഘാടകനുമാണ്.

കമ്മിറ്റി അംഗങ്ങളായി  തെരഞ്ഞെടുക്കപ്പെട്ട, ഷാജി വർഗീസ്, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ ട്രഷറർ, ഓഡിറ്റർ തുടങ്ങിയ നിലകളിലും, ഫോമാ മെട്രോ റീജിയൻറെ കമ്മറ്റി അംഗമായും ശോഭിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ സാംസ്‌കാരിക സംഘടനായ "കലാവേദിയുടെ" കമ്മിറ്റി അംഗമായും നിലവിൽ ഷാജി പ്രവർത്തിക്കുന്നു.

വിൽ‌സൺ നെച്ചിക്കാട്ട്, നിലവിൽ സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസിൻറെ പ്രസിഡന്റായി സേവനം ചെയ്യുന്നു. ഇൻഫന്റ് ജീസസ് സിറോ മലബാർ ഇടവകയുടെ മുൻ കൈക്കാരൻ കൂടിയായ വിൽ‌സൺ നെച്ചിക്കാട്ട് സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമാണ്.

ഷാന്റി വർഗീസ്, 1995 മുതൽ അമേരിക്കൻ മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. "നവകേരള അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ  വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ തുടങ്ങിയ പദവികളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇൻഡ്യ പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ ട്രഷർ കൂടിയായ ഷാന്റി വർഗീസ്, ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്റർ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.

ജോസ് മലയിൽ, ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്ചെസ്റ്ററിന്റെ പ്രസിഡന്റായും, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യ കാത്തലിക്  അസ്സോസിയയേഷൻ പ്രസിഡന്റ്, "കുറവിലങ്ങാട്" അസോസിയേഷൻ  വൈസ് പ്രസിഡന്റ് , എസ്.എം.സി.സി.  ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ തുടങ്ങിയ നിലകളിലും ശോഭിച്ചിട്ടുള്ള ജോസ് മലയിൽ, വൈസ്‌മെൻ ഇൻർനാഷണൽ വെസ്റ്റ്ചെസ്റ്റർ ചാപ്റ്ററിൻറെ പ്രസിഡന്റ-എലെക്ട് കൂടിയാണ്.

ഫോമാ നാഷണൽ കമ്മിറ്റി പ്രതിനിധിയായി പൊളിറ്റിക്കൽ ഫോറത്തിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ട  ജോർജ്‌ മാത്യു, സെൻട്രൽ റീജിയനിൽ നിന്നുമുള്ള  നാഷണൽ കമ്മിറ്റി അംഗമാണ്. ചിക്കാഗോയിലെ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിൽ നിസ്തുലമായ  സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ജോർജ് മാത്യു.

പുതിയ പൊളിറ്റിക്കൽ ഫോറം ചെയര്മാനെയും, കമ്മിറ്റിയേയും ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അനുമോദിക്കുകയും , ആശംസകൾ  നേരുകയും ചെയ്തു.

-ഷോളി കുമ്പിളുവേലി - ഫോമാ, പി.ആർ.ഒ

Join WhatsApp News
Tom. C 2025-07-17 13:52:23
Ho bhayankaram! Iniyum fomaayil vallathum oke nadakkum!!! Black cats irangiyittunde.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക