ഫോമായുടെ ആദ്യ വനിതാ ഉച്ചകോടിയിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഫോമാ Women‘s ഫോറം ഇത്തരമൊരു വനിതാ മഹാസംഗമം ഒരുക്കുന്നത് . ഈ Women‘s summit സെപ്റ്റംബർ 26,27,28 തീയതികളിൽ ആയി, വിനോദസഞ്ചാരകേന്ദ്രമായി പേരുകേട്ട പെൻസിൽവാനിയായിലേ പോക്കനോസിലെ, വുഡ്ലാൻഡ്‌സ് റിസോർട്ടിൽവച്ചു നടത്തപ്പെടുന്നു. അനേകരുടെ ആവശ്യപ്രകാരം women’s summit രജിസ്ട്രേഷൻ സെപ്റ്റംബർ 15 വരെ നീട്ടിയതായി Women‘s ഫോറംചെയർ പേഴ്സൺ സ്മിത നോബിൾ അറിയിച്ചു.
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു women’s സമ്മിറ്റിനു 3 ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ കൂടാതെ - വെള്ളി, ശനി ദിവസങ്ങളിൽ ഒരു ദിവസത്തെ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
“ശാക്തീകരിക്കുക, ഉയർത്തുക, നയിക്കുക ” എന്നതാണ് ഈ സംഗമത്തിന്റെ പ്രമേയം. ദേശീയ വനിതാ ഫോറം അംഗങ്ങളായ സ്മിത നോബിൾ, ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി , മഞ്ജു പിള്ള എന്നിവർ വിവിധ കാര്യപരിപാടികൾക്ക് നേതൃത്വം നൽകുന്നു.
സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീ രത്നങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടി ഫോമായുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേൽ, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇനിയും ഈ സ്ത്രീ മഹാസമ്മേളനത്തിന് രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണം എന്ന് ഫോമാ women‘s ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ സ്നേഹപുരസരം ഓർമിപ്പിച്ചു . Registration ലിങ്ക് താഴെ നൽകിയിരിക്കുന്നു. കാര്യപരിപാടികളുടെ ഡീറ്റൈൽഡ് ലിസ്റ്റ് ഫോമാ women’s ഫോറം ഫേസ്ബുക് പേജിൽ ലഭ്യമാണ്.
https://fomaa.org/sub/fomaa/page/womens-summit-2025
One day registration link
https://form.jotform.com/fomaa/womens-summit-2025