വിവാഹം നാലുമാസം മുമ്പ്; മലയാളി നവവധു മരിച്ചു
കോട്ടയം: അമേരിക്കയിൽ എൻജിനീയറായ നവവധു മരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകൾ അനിത വള്ളികുന്നേൽ ആണ് മരിച്ചത്. 33 വയസ്സുണ്ട്.
ഹൃദയാഘാതത്തെത്തുടർന്ന് ആണ് മരണം.
ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ (മെറ്റ) എൻജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.
അമ്മ: എംസി വത്സല (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, മങ്കട മലപ്പുറം).
ഏക സഹോദരി: ഡോ. അജിത (അസി.സർജൻ, ഗവ പിഎച്ച്സി, കൂർക്കേഞ്ചരി, തൃശ്ശൂർ).
മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. തുടർന്ന് തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പേരൂർ സെയ്ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയിൽ സംസ്കരിക്കും.