ഹൂസ്റ്റൺ: ഹൂസ്റ്റണില്‍ അന്തരിച്ച ജോസഫ് സൈമണ്‍ പുന്നവേലിലിന്റെ (78) സംസ്‌കാരം ഒക്ടോബര്‍ 11 ശനിയാഴ്ച നടക്കും. കോട്ടയം കുമരകം പുന്നവേലില്‍ (കുഴക്കിയില്‍) കുടുംബാംഗമാണ്. എയര്‍ഫോഴ്‌സ് മുന്‍ ജീവനക്കാരനായിരുന്നു പരേതന്‍. ഭാര്യ ഏലിയാമ്മ സൈമണ്‍ പുന്നവേലില്‍ (പറതത്ത്, ഉഴവൂര്‍)
മക്കള്‍: സീന, നെവില്‍ (ബോബി) തോമസ് (ചെറുച്ചേരില്‍, കുമരകം)- ഡാലസ്, ടെക്‌സസ്. റീന, അനില്‍ മാത്യു (കളമണ്ണില്‍, കുമ്പനാട്)- ഡാലസ്, ടെക്‌സസ്. ബീന, ബ്രിജേഷ് മണ്ണാട്ടുപറമ്പില്‍ (കല്ലറ) – ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ളോറിഡ, ടിനോ (ടി.ജെ), ടീന സൈമണ്‍ (ഐക്കരേത്ത്, കീഴൂര്‍). മിസോറി സിറ്റി, ടെക്‌സസ്. കൊച്ചുമക്കള്‍: ജേക്കബ്, ലൂക്കാസ്, അലക്സാണ്ടര്‍, മക്കയ്ല, സക്കറി, മൈക്ക, ആന്‍ഡ്രൂ, ലാന, ക്രിസ്റ്റ്യന്‍
സഹോദരങ്ങള്‍: അമ്മിണി കായപ്പുറത്ത് കുമരകം (പരേത), അന്നമ്മ മാറാട്ടില്‍ പേരൂര്‍(പരേത), ജോസഫ് പുന്നവേലില്‍ കോഴിക്കോട്(പരേതന്‍) ത്രേസ്യാമ്മ പുന്നവേലി (പരേത) കുമരകം, നേപ്പി കൊടൂര്‍കാഞ്ഞിരം ഏറ്റുമാനൂര്‍(പരേത), ചാണ്ടി പുന്നവേലില്‍ കോഴിക്കോട് (പരേതന്‍ ) മേരി ആലക്കല്‍, ഷിക്കാഗോ, ജോയ് പുന്നവേലില്‍, കുമരകം, സണ്ണി പുന്നവേലില്‍, ഏറ്റുമാനൂര്‍, ഫിലോമിന കൊട്ടോത്ത്, തൊടുപുഴ.
പൊതുദർശനം 11 ന് വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ മിസോറി സിറ്റിയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ റോഡിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററിലും സംസ്‌കാര ശുശ്രൂഷ 12ന് രാവിലെ 11: 30-ന് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ആരംഭിച്ച് തുടർന്ന് പെയര്‍ലാന്‍ഡ് മെയിന്‍ സെന്‍റിലെ സൗത്ത് പാര്‍ക്ക് സെമിത്തേരിയിൽ പൂർത്തിയാകുമെന്ന് ബന്ധുക്കൾ അറിയിച്ചു.