ഹ്യൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) ഭാര്യ റേച്ചലാമ്മ ജോൺ (76) ഒക്ടോബർ 8ന് വെളുപ്പിന് ഹ്യൂസ്റ്റനിൽ അന്തരിച്ചു . ചുങ്കപ്പാറ സി എം എസ് എൽ പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു.
പത്തൊൻപതു വർഷമായി മക്കളായ പ്രോംപ്റ്റ് റീയാൽറ്റി ആൻഡ് മോർട്ടഗേജ് സി ഇ ഓ ജോൺ ഡബ്ലിയു വർഗീസിനും പ്രസാദിനും (ഉമ്മൻ ജോൺ ഓക്സിംടെക് സിഇഒ) ഷുഗർ ലാൻഡിൽ താമസമായിരുന്നു. പരേതയായ സൂസൻ ജോർജ് (പുഷ്പ) മകൾ.
പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്നാ, എയ്ഡൻ, അലീന, നിയാ
സംസ്കാര വിവരങ്ങൾ പിന്നീട്