ചേര്‍ത്തല: പാണാപള്ളി പൂച്ചാക്കല്‍ കെ.വി. ജേക്കബ് കുന്തറ (100) നവംബര്‍ എട്ടിന് അന്തരിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ബി. ജോണ്‍ കുന്തറയുടെ വലിയമ്മാവനാണ് പരേതന്. നൂറാം ജന്മദിനം കഴിഞ്ഞദിവസം ആഘോഷിച്ചിരുന്നു. പാണാപള്ളി പൂച്ചാക്കലില്‍ ചേര്‍ത്തല താലൂക്കിലെ ഒരു പ്രധാന ബിസിനസുകാരനായിരുന്നു. കൂടാതെ പൊതു രംഗങ്ങളിലും സാമൂഹിക തലത്തിലും വളരെ ബഹുമാനിതനായ ഒരു വ്യക്തി. കേരളാ കോണ്‍ഗ്രസ്സിന്റ്റെ ചേര്‍ത്തല താലൂക്ക് അധ്യക്ഷന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ഭാര്യ ത്രേസ്യാക്കുട്ടി 2014 ല്‍ അന്തരിച്ചു. മക്കള്‍ ചിന്നമ്മ, (USA ) ലില്ലിക്കുട്ടി, ഔസേപ്പച്ചന്, റോസമ്മ,വര്ക്കിച്ചന് (ഇന്ത്യ ) കൊച്ചുറാണി (USA ).
അടക്കം പാണാപള്ളി, പള്ളി സെമിത്തേരിയില്‍ പിന്നീട്.