തൃശ്ശൂർ: തൃശ്ശൂർ നെല്ലായി സ്വദേശി അരവിന്ദാക്ഷൻ കിള്ളികുളങ്ങര (65 ) കാനഡയിൽ അന്തരിച്ചു. കാനഡയിൽ മകനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പാരാ മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം നാളെ ഉച്ചക്ക് 3: 30 ന് മാർക്കമിലുള്ള 8911 വുഡ്ബിനെ അവന്യൂവിലുള്ള ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിൽ വെച്ച് നടക്കും. ഭാര്യ: ലീലാ അരവിന്ദാക്ഷൻ, മകൻ: അഭിലാഷ് അരവിന്ദാക്ഷൻ, മരുമകൾ: ആര്യ അഭിലാഷ്, ചെറുമക്കൾ: ആരവ്, ആവ.