തിരുവനന്തപുരം: പട്ടം പൊട്ടക്കുഴി വീരഭദ്ര ഗാർഡൻസിൽ ആറ്റുപുറത്ത് ഡോ. ജോർജ്ജ് കോശി (86 വയസ്സ്) അന്തരിച്ചു . പരേതരായ റവ. എം കെ കോശിയുടെയും തങ്കമ്മ കോശിയുടെയും മകനാണ്.
ഭാര്യ ശങ്കരമംഗലം പനോടിൽ മലയിൽ ഡോ. ആനി ജോർജ്ജ്.
മക്കൾ: ഡോ. സുകു ജോർജ്ജ് (ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്, അറ്റ്‌ലാന്റ), സുനിൽ ജോർജ്ജ് (എഞ്ചിനീയർ, ഹ്യൂസ്റ്റൺ). മരുമക്കൾ: ഡോ. എലിസബത്ത് ജോര്‍ജ്ജ്, ഡോ. ലീന ചാക്കോ.
കൊച്ചുമക്കൾ: മേഗൻ, മെറിൻ, അലക്‌സ്, അജയ്.
ഫൊക്കാന മുൻ പ്രസിഡൻ്റ് ജോർജ്ജ് കോശിയുടെ പിതൃസഹോദരന്റെ മകനാണ്.
ഡിസംബർ 17 നു 5 മണിക്ക് വസതിയിൽ പൊതുദർശനം.
ഡിസംബർ 18-ന് ഉച്ചക് 1: 30-നു വീട്ടിൽ സർവീസും പൊതുദര്ശനവും ആരംഭിക്കും, തുടർന്ന് 4 മണിക്ക് പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ പൊതുദർശനവും സർവീസും.
പിന്നീട്, മുട്ടട ശ്മശാനത്തിൽ സംസ്‌കരിക്കും.