ജോണ്‍സണ്‍ വി.ജെ. ജോണ്‍സണ്‍ (51) നോര്‍ത്ത് കരോലിന

Published on 28 December, 2024
ജോണ്‍സണ്‍ വി.ജെ. ജോണ്‍സണ്‍ (51) നോര്‍ത്ത് കരോലിന
Cary, North Carolina : ഇലഞ്ഞി (ആലപുരം) കൈപ്പെട്ടിയിൽ, പരേതനായ Dr. V.U. ജോണിന്റേയും ഇലഞ്ഞി St. Peter’s High School അദ്ധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും പുത്രൻ ജോൺസൺ VJ ജോൺസൺ (51) അമേരിക്കയിൽ നിര്യാതനായി. രാമപുരം പള്ളിവാതുക്കൽ കുടുംബാംഗമായ Dr. Detty Johnson (Anesthetist, UNC Rex, Raleigh) ഭാര്യയാണ്. മകൾ Kaitlyn Treasa (Brown University -Rhode Isaland) കോളേജ് വിദ്യാർത്ഥിയാണ്. മകൻ Alben Shawn ഹൈസ്ക്കൂൾ വിദ്യാർത്ഥിയാണ്.

Software Engineer ആയി ഇംഗ്ളണ്ടിലും തുടർന്ന് അമേരിക്കയിലും ജോലിചെയ്തിരുന്ന ജോൺസൺ ഇപ്പോൾ UNC Rex Hospital Informatics Department -ൽ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്ന ജോൺസൺ ഹൃദ്രൊഗബാധയെ തുടർന്ന് മരണമടയുകയായിരുന്നു.
കുറവിലങ്ങാട് പുളിക്കി, ജയ്സൺ തോമസിന്റെ ഭാര്യ നെജിനി സഹോദരിയാണ്. സഹോദരൻ ജിഷിൻ V ജോണും ഭാര്യ രമ്യയും Finland-ൽ ജോലിചെയ്യുന്നു. നോർത്ത്കരോളിനയിലെ ലൂർദ്ദ്മാതാ സീറോമലബാർ പള്ളിയിലെ സജീവസാന്നിധ്യമായിരുന്ന ജോൺസൺ അവിടുത്തെ മലയാളി അസോസിയേഷനിലും (GCKA) സജീവപ്രവർത്തകനായിരുന്നു. ജനുവരി 2 വ്യാഴം, 6 PM മുതൽ 9 PM വരെ ലൂർദ്ദ്മാതാ സീറോമലബാർ പള്ളിയിൽ (Lourdes Matha Catholic Church, 1400 Vision Dr. Apex, NC - 27523) പൊതുദർശനവും തുടർന്ന് ജനുവരി 3 വെള്ളി, 10 AM ന് മൃതസംസ്ക്കാരവും നടത്തപ്പെടൂം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക