ചങ്ങനാശേരി: ഫാത്തിമാപുരം മണലിൽ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എം. ഡി. ഫ്രാൻസിസിന്റെ ഭാര്യ മറിയം ഫ്രാൻസിസിന്റെ (89) സംസ്കാരം ശനിയാഴ്ച (ജനുവരി നാല്) രാവിലെ പത്തരയ്ക്ക് ഫാത്തിമാമാത പള്ളിയിൽ വെച്ച് നടക്കും.
എട്ട് മക്കളും ഇരുപത്തിനാല് കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളിൽ രണ്ടുപേർ വൈദികരാണ്. അമേരിക്കയിൽ ജനിച്ചുവളർന്ന മലയാളികളിലെ ആദ്യ സിറോ മലബാർ സഭാ വൈദികനായ ഫാ. കെവിൻ മുണ്ടയ്ക്കലും (ന്യു യോർക്ക്) എംസിബിഎസ് സന്യാസസഭാംഗമായ ഫാ. ജോൺസ് പുത്തൻകളവും (അരുണാചൽപ്രദേശ്). പേരമക്കളുടെ കുട്ടികളായി നാലാം തലമുറയിൽ ഇരുപത്തിയേഴു പേരാണുള്ളത്.
മക്കൾ: ഗ്രേസി ജേക്കബ്, പുഷ്പ ജോർജ്, മേഴ്സി ഏബ്രഹാം, സന്തോഷ് മണലിൽ (ന്യൂയോർക്ക്) വൽസ മുണ്ടയ്ക്കൽ (ന്യൂയോർക്ക്), ജയമോൾ മാത്യു (ന്യൂയോർക്ക്), രാജേഷ് മണലിൽ (ന്യൂയോർക്ക്), അലക്സ് മണലിൽ (ന്യൂയോർക്ക്).
മരുമക്കൾ: ജേക്കബ് പൊന്നേഴത്ത്, കെ. എസ്. ജോർജ് താഴത്ത്, ഏബ്രഹാം പുത്തൻകളം, ടോം മുണ്ടയ്ക്കൽ, ലാലു മാത്യു, റീത്ത സന്തോഷ്, റീന അലക്സ്.
മറ്റു കൊച്ചുമക്കൾ: ജീജോ, ജീന, ജോജി, ശോഭ, സുരേഷ്, അനു, മിനു, മജോ, നിമ്മി, ഫ്രാൻസിസ്, സോഫിയ, ടാനിയ, ജെസിക്ക, ബ്രയൻ, മാർട്ടിൻ, ജാക്സൺ, കാതറിൻ, ലൊറീന, ആൽവിൻ, നോയൽ, നിക്കോൾ, നെവിൻ.