ഫാ.ഡോ. ജോര്‍ജ് കോശിയുടെ സംസ്‌കാരം ജനുവരി 13

Published on 03 January, 2025
ഫാ.ഡോ. ജോര്‍ജ് കോശിയുടെ സംസ്‌കാരം ജനുവരി 13
അന്തരിച്ച റവ. ഫാ.ഡോ. ജോര്‍ജ് കോശിയുടെ സംസ്‌കാരം ജനുവരി 13 തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍
കോശിയുടെ പൊതുദര്‍ശനം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം 2 മുതല്‍ വൈകിട്ട് 8.30 വരെ ന്യൂയോര്‍ക്ക് പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. George Orthodox Church 360 Irving Ave, Port Chester, NY) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 13 തിങ്കളാഴ്ച രാവിലെ 8.30-ന് ന്യൂയോര്‍ക്ക് പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (St. George Orthodox Church 360 Irving Ave, Port Chester, NY) തുടര്‍ന്ന് സംസ്‌കാരം ഗ്രീന്‍വുഡ് യൂണിയന്‍ സെമിത്തേരിയിലും (Greenwood Union Cemetery 215 North St, Rye, NY) നടക്കും.
40 വര്‍ഷമായി പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ആയിരുന്ന ഫാ. ഡോ. ജോര്‍ജ് കോശി അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. ചെങ്ങന്നൂര്‍ മംഗലം തേലയ്ക്കാട്ടുപീടികയില്‍ (ഇളയിടത്തു) ചെറിയാന്‍ ജോര്‍ജും അന്നമ്മയുടെയും പുത്രനായി 1946 സെപ്റ്റംബര്‍ 8-ന് ജനിച്ചു.

കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി, ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍, ന്യൂയോര്‍ക്ക് സെന്റ് വ്‌ളാഡിമേഴ്‌സ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി എന്നീ സ്ഥാപനങ്ങളില്‍ വേദശാസ്ത്രാഭ്യസനം നടത്തി. 1968 ഡിസംബര്‍ 30-ന് (യവുപ്പദ്യക്കിനൊ) ശെമ്മാശനായി. 1981 സെപ്റ്റംബര്‍ 9-ന് വൈദികനായി.

1970 മുതല്‍ 1981 വരെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു. ഗ്രന്ഥങ്ങള്‍: തിരുവചനതീര്‍ത്ഥം, മലങ്കരസഭാ കേസരി, മലങ്കരസഭാ സാരഥികള്‍, ആഴ്ചവട്ടത്തിലെ കാഴ്ചവെട്ടം, പാദസ്പര്‍ശത്തിലെ ദീപഹര്‍ഷം, വി. കുര്‍ബാന: പൗരസ്ത്യ ക്രൈസ്തവ സഭാപാരമ്പര്യത്തില്‍. ഭാര്യ: റെയ്ച്ചല്‍ ജോര്‍ജ് കോശി. മക്കള്‍: ഫാ. ഗീവറുഗീസ് കോശി, ജിബു ജോര്‍ജ് കോശി.
ഫാ.ഡോ. ജോര്‍ജ് കോശിയുടെ സംസ്‌കാരം ജനുവരി 13
mdubey 2025-01-06 19:36:05
My heartfelt condolences to the entire family RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക