മണ്ണൂർ : കൊല്ലം - മണ്ണൂർ കല്ലുംമൂട്ടിൽ (തടത്തിൽ) പി. .വൈ .ജോൺകുട്ടി (84) അന്തരിച്ചു . General Reserve Engineer Force ( GREF) എഞ്ചിനീയർ ആയിരുന്നു. റിട്ടയർമെന്റ് നു ശേഷം പ്രൊജക്റ്റ് മാനേജർ ആയി ഒരു സ്വകാര്യ കമ്പനിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇട്ടിവാ, അഞ്ചൽ, കടയ്ക്കൽ, അലയമൺ, കുളത്തപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ എഞ്ചിനീയർ ആയും സേവനമനുഷ്ഠിച്ചിരുന്നു.
മണ്ണൂർ വൈ എം സി എ പ്രസിഡന്റ്, മണ്ണൂർ സഹൃദയ വായനശാല പ്രസിഡന്റ്, മണ്ണൂർ ശാലേം മാർത്തോമാ പള്ളി സെക്രട്ടറി, ട്രസ്റ്റി, വൈസ് പ്രസിഡന്റ്, ഗ്ലോബൽ മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സീനിയർ അംഗം ,മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ആയൂർ കല്ലുംമൂട്ടിൽ കുടുംബാഗമാണ് . ഭാര്യ മണ്ണൂർ തടത്തിൽ പൂവത്താംകാവിൽ കുഞ്ഞുകുഞ്ഞമ്മ ജോൺകുട്ടി . മക്കൾ വിനോദ് ജോൺ ( ന്യൂസിലാൻഡ് ) സുനിത സന്തോഷ് (ദുബായ് ) , പരേതനായ മനോജ് ജോൺ .മരുമക്കൾ ഷീബ വിനോദ് ( ന്യൂസിലാൻഡ് ) സന്തോഷ് (ദുബായ് ).
സംസ്കാരം 2025 ജനുവരി 11 ന് ശനിയാഴ്ച രാവിലെ 11 .00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും
ലൈവ് ടെലികാസ്റ്റിംഗ് https://www.youtube.com/live/N_O-cqkJdlk?si=4fdVAURL7Hy5kP9y
വാർത്ത: റോയി മണ്ണൂർ