കൊച്ചി: ഡോ. കെ.കെ എബ്രഹാം (80) അന്തരിച്ചു. യു.കെയിലെ ബാസിൽഡണിൽ താമസിക്കുന്ന അദ്ദേഹം കാഞ്ഞിരപ്പള്ളിയിലാണ് ജനിച്ചത്
കെ.കെ കുരുവിള ആനത്താനത്തിന്റെയും ലൂസി വെള്ളാനിക്കരന്റെയും മകനാണ്. മലബാറിലെ മുൻനിര റബ്ബർ പ്ലാന്റർമാരിൽ ഒരാളായ കുഞ്ഞുവർക്കി കുരുവിള കല്ലറക്കൽ ആനത്താനത്തിന്റെ ചെറുമകനുമായിരുന്നു.
ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് യൂറോപ്യൻ ബോയ്‌സ് ഹൈസ്‌കൂളിൽ പഠിച്ചു. (1961 ബാച്ച്) തുടർന്ന് മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠിച്ചു.
തുടക്കത്തിൽ, വെയിൽസിലെ ലാൻഡുഡ്‌നോ ജനറൽ ഹോസ്പിറ്റലിൽ മെഡിസിൻ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് 1990 കളിൽ ബെയ്ൽഡണിലേക്ക് മാറി, അവിടെ ജിപിയായി സേവനമനുഷ്ഠിച്ചു.
ഭാര്യ: മേരി എബ്രഹാം. മക്കൾ: ജോർജ്, ലൂസി (ലുലു), തെരേസ.
കൊച്ചുമക്കൾ: ആനി, ഹോളി, മായ, മാത്യു, ആൻഡ്രൂ, കാർത്തിക്.
സംസ്‌കാരം ജനുവരി 25 ശനിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ബസലിക്കയിൽ.