ഫിലാഡൽഫിയ: ബ്രൂമൽ l ടൗണിൽ സ്ഥിര താമസമാക്കിയിരുന്ന കീഴ്‌വായ്‌പൂർ പടുതോട്ടു പി വി ഫിലിപ്പ് (89 -പാറേകാട്ടു കുടുബ യോഗം) ജനുവരി 22 നു അന്തരിച്ചു .
ഫിലാഡൽഫിയയിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്നു. ഫിലാഡൽഫിയയിലെ ആദ്യത്തെ മാർത്തോമാ പള്ളിയുടെ രൂപീകരണത്തിൽ പങ്കു വഹിച്ച അദ്ദേഹം പിന്നീട് ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രസ്റ്റി, ഓഡിറ്റർ, സൺഡേ സ്കൂൾ അദ്ധ്യാപകൻ തുടങ്ങി വിവിധ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ആത്‌മീയ ജീവിതത്തോടൊപ്പം കലാസാംസ്കാരിക, കായീക മേഖലകളിലുമുള്ള നേതൃത്വവും സഭാവനകളും എടുത്തു പറയേണ്ടതാണ്. ‘കല’ മലയാളി അസോസിയേഷന്റെയും ‘ഫില്ലിസ്റ്റാർ’ എന്ന വോളി ബോൾ ക്ലബ്ബിന്റെയും ‘ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളി ബോൾ’ ടൂര്ണമെന്റിന്റെയും രൂപീകരണത്തിലുള്ള പങ്കും നേതൃത്വവും ഏറെ പ്രശംസനീയമാണ്
ഭാര്യ: പരേതയായ ഗ്രേസി ഫിലിപ്പ്.
മക്കൾ: ഷീല സഖറിയ, ഭർത്താവ് പരേതനായ ഡോ. സുകു സക്കറിയ; ഷീജ ഫിലിപ്പ് & ഷിബു ഫിലിപ്പ്.
പരേതനായ റവ : പി വി ജോർജ് സഹോദരനും മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ മുൻ ഭദ്രാസന സെക്രെട്ടറി റവ. ഡോ പി ജി ജോർജ് സഹോദര പുത്രനുമാണ്. പരേതരരായ മേരി ജോൺ, മോടയിൽ, നെടുങ്ങാടപ്പള്ളി; അന്നമ്മ ഏബ്രഹാം , തൊണ്ടത്രയിൽ , തലവടി; എന്നിവർ സഹോദരിമാരാണ്
പൊതു ദര്ശനം: ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ: സെന്റ് തോമസ് മാർത്തോമ്മ ചർച്ച് ഓഫ് ഡെലവെയർ വാലി, 130 ഗ്രബ്ബ് റോഡ്, മാൽവെർൺ, പിഎ 19335.
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ
സംസ്കാരം: ഉച്ചയ്ക്ക് 1 മണിക്ക്. സെന്റ് പീറ്റർ & പോൾ സെമിത്തേരി, 1600 എസ്. സ്പ്രൗൾ റോഡ്, സ്പ്രിംഗ്ഫീൽഡ്, പിഎ 19064