ചിന്നമ്മ തോമസ് (102) ; ഹൂസ്റ്റണ്‍:

Published on 13 February, 2025
ചിന്നമ്മ തോമസ് (102) ; ഹൂസ്റ്റണ്‍:
ഹൂസ്റ്റണ്‍: അയിരൂര്‍ പകലോമറ്റം കോളാകോട്ട്  പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സില്‍ ഹൂസ്റ്റണില്‍ അന്തരിച്ചു. അയിരൂര്‍ ചായല്‍ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റര്‍   സെക്രട്ടറിയായും സണ്‍ഡേസ്‌കൂള്‍ അധ്യാപികയായും ദീര്‍ഘ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്.  

1984 ല്‍ അമേരിക്കയില്‍ എത്തിയ പരേത ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെയും ലോസ് ആഞ്ചലസ് മാര്‍ത്തോമാ ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു. പരേതയുടെ 100 ആം ജന്മദിനത്തോടബന്ധിച്ചു ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റെര്‍ ടെര്‍ണെര്‍  2023 ജനുവരി 15 'ചിന്നമ്മ തോമസ് ഡേ' യായി പ്രഖ്യാപിക്കുകയും പെയര്‍ ലാന്‍ഡ് മേയര്‍ കെവിന്‍ കോള്‍ 'മംഗളപത്രം' നല്‍കി ആദരിക്കുകയും ചെയ്തു. യുഎസ്  മുന്‍ പ്രസിഡണ്ട് ജോ ബൈഡനും ജന്മദിനാശംസകള്‍ നേര്‍ന്ന്  മംഗള പത്രം അയച്ചു കൊടുക്കുയുണ്ടായി.                      
മക്കള്‍: വത്സ മാത്യു (ഹൂസ്റ്റണ്‍), ആലിസ് മാത്യു ( ലോസ് ആഞ്ചലസ്), അനു ജോര്‍ജ് (ലെനി - ലോസ് ആഞ്ചെലസ്)

മരുമക്കള്‍ : ടി.എ.മാത്യു ( മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഭദ്രാസനം മുന്‍ ട്രഷറര്‍, ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (ഐപിഎല്‍) സ്ഥാപകന്‍, ജേക്കബ് മാത്യു (ലോസ് ആഞ്ചലസ്), കെ.എസ്.ജോര്‍ജ് (ലോസ് ആഞ്ചലസ്)

കൊച്ചുമക്കള്‍ : എബി. ടോബി, ഷെല്‍ബി,  ജസ്റ്റിന്‍, ജാസ്മിന്‍, ഡോ. വില്യം, ബോബന്‍

പൊതുദര്‍ശനവും സംസ്‌കാരവും :

ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (Trinity Mar Thoma Church, 5810 Almeda Genoa Road, Houston, TX 77048)

ശുശ്രൂഷകള്‍ക്ക് ശേഷം ഒരു മണിക്ക് സൗത്ത് [പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ് (South Park Funeral Home and Cemetery, 1310 North Main Street, Pearland, TX 77581)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക