ടെക്സസ്: അലക്സ് മാത്യു, (റെജി -53) , അന്തരിച്ചു.
അടൂരിൽ ജനിച്ച അലക്സ് മാത്യു 1990 ൽ കാലിഫോർണിയയിലെത്തി . വാൻഗാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് ബിരുദവും നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടി.
ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിന്റെ അഡ്മിനിസ്ട്രേറ്റർ/ഫിനാൻസ് എന്ന നിലയിൽ അതിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ബാസ്കറ്റ്ബോൾ ടീമുകളെ പരിശീലിപ്പിക്കുകയും പലരുടെയും മെന്ററായി പ്രവർത്തിക്കുകയും ചെയ്‌തു . നിസ്വാർത്ഥതയും ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള അഭിനിവേശവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ഭാര്യ ആനി; മക്കൾ: ഗബ്രിയേൽ (ഗേബ്), ഹോപ്പ്.
മാതാപിതാക്കൾ ജോൺ & ഗ്രേസ് മാത്യു, സഹോദരൻ ജോസ് (ഷാജി) മാത്യു, ഡാളസ്
സംസ്കാര ശുശ്രുഷ: ഫെബ്രുവരി 22 ശനി, രാവിലെ 10:00: റിഡ്ജ്‌വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്ക്, 7800 സാങ്ച്വറി ഡ്രൈവ്, ഫ്രിസ്കോ, ടെക്സസ് 75033
https://www.welovealexmathew.com/