ഫിലാഡല്‍ഫിയ: കാലംചെയ്ത ഭാഗ്യസ്മരണാര്‍ഹനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹോദരന്‍ കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യ റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ (96) ഫെബ്രുവരി 16 ഞായറാഴ്ച്ച ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
മക്കള്‍: അലക്‌സ് ജോണ്‍, റവ. സിസ്റ്റര്‍ സ്വാന്തന എസ്. ഐ. സി, പരേതനായ വറുഗീസ് ജോണ്‍ (ജയന്‍), കൊച്ചുമോള്‍ സക്കറിയ, നിര്‍മ്മല ശങ്കരത്തില്‍, ഫിലിപ് ജോണ്‍ (ബിജു). സിസ്റ്റര്‍ ഒഴികെ എല്ലാവരും യു. എസില്‍.
മരുമക്കള്‍: വല്‍സമ്മ അലക്‌സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തില്‍, ആഷാ ഫിലിപ്
റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. പരേതയുടെ ഭര്‍തൃസഹോദരനാണ്.
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗമായിരുന്ന പരേത മക്കളോടൊപ്പം അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍