അലക്സാണ്ടർ ജോഷ്വ (72): ന്യുയോർക്ക്

Published on 18 February, 2025
അലക്സാണ്ടർ ജോഷ്വ (72): ന്യുയോർക്ക്
വൈറ്റ് പ്ലെയിൻസ്‌, ന്യു യോർക്ക്: ന്യു യോർക്ക് ട്രാൻസിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന  അലക്സാണ്ടർ ജോഷ്വ (72) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു. തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ മുട്ടം   വീട്ടിൽ പരേതനായ  വല്ലഭത്തിനാൽ തോമസ് ജോഷ്വയുടെയും   അന്നമ്മ ജോഷ്വയുടെയും പുത്രനാണ്.

പന്തളം  എൻഎസ്എസ് കോളേജിൽ നിന്ന്   ബിരുദവും  റായ്പൂരിലെ (എംപി) രവിശങ്കർ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ   ബിരുദാനന്തര ബിരുദവും  നേടി.

1981 നവംബറിൽ ഇന്ത്യയിൽ നിന്ന്  ന്യൂയോർക്കിലേ വൈറ്റ് പ്ലെയിൻസിലെത്തി. വാക്കുകളേക്കാൾ പ്രവൃത്തികളാൽ വിലയിരുത്തപ്പെടാൻ അദ്ദേഹം ജീവിച്ചു. ആവശ്യമുള്ള സമയത്ത് മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തി.   ഇടപഴകിയ എല്ലാവരോടും സന്തോഷകരമായ ബന്ധം നിലനിർത്തി.  മാർത്തോമ്മാ സഭ സ്ഥാപിച്ചതിൽ  തന്റെ കുടുംബത്തിന്റെ   പങ്കിനെക്കുറിച്ചു അദ്ദേഹം  അഭിമാനപൂർവം വിശദീകരിച്ചു. കുടുംബമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ഭാര്യ പൊന്നമ്മ മാത്യു

മക്കൾ:  ആൽഫ്രഡ്, റോബർട്ട്, വിൻഫ്രെഡ്.

മൂന്ന് പേരക്കുട്ടികളുണ്ട്.

ആറു  മക്കളിൽ ഇളയവനായിരുന്നു.  സഹോദരർ: ഏലിയമ്മ മത്തായി, പരേതരായ ടിജെ
തോമസ്, വിജെ കോശി, വിജെ ഫിലിപ്പ്, വിജെ രാജൻ

പൊതുദർശനം:  ഫെബ്രുവരി 21 വെള്ളിയാഴ്ച 4:30 മുതൽ 8:00 PM: സെന്റ് തോമസ് മാർത്തോമ്മ ചർച്ച് , 34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്‌സ്, NY 10705  

സംസ്കാര ശുശ്രുഷ: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ  9:00 മണി: സെന്റ് തോമസ് മാർത്തോമ്മ ചർച്ച്

സംസ്കാരം: Kensico Cemetery, 273 Lakeview Avenue, Valhalla, NY 10595 (914) - 949 - 0347

വിവരങ്ങൾക്ക്: (914)409-3001 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക