കൊച്ചി: ഡോ. പി.കെ. ഏബ്രഹാം ( 82) അന്തരിച്ചു. ഇരിട്ടി പുറവന്‍തുരുത്തില്‍ കുടുംബാംഗമാണ്.
ഭാര്യ: ക്ലാരമ്മ (കോട്ടയം തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം). മക്കള്‍: ഡിംപിള്‍ ട്രീസ ഏബ്രഹാം (സംരംഭക, ബംഗളൂരു), അഞ്ജു എല്‍സ ഏബ്രഹാം (ബാങ്ക് എക്‌സ്‌ക്യുട്ടീവ് ഡയറക്ടര്‍ ന്യൂയോര്‍ക്ക് ). മരുമക്കള്‍: അജിത് ജോര്‍ജ് (റിട്ട.നേവി കമാന്‍ഡര്‍, ഡെല്‍ ടെക്‌നോളജീസ് ബംഗളൂരു), മനീഷ് തട്ടില്‍ (വൈസ് പ്രസിഡന്റ് സെയില്‍സ് നെസ്സ് ഡിജിറ്റല്‍ ന്യൂയോര്‍ക്ക്).
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് എംബിഎയും സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡിയും നേടി. രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജര്‍, എഫ്എസിടിയില്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, തിരുവല്ല മാക്ഫാസ്റ്റ് കോളജ് സ്ഥാപക ഡയറക്ടര്‍, വീക്ഷണം ചീഫ് എഡിറ്റര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, കൊച്ചിയിലെ ട്രൂകോട്ട് പെയിന്റ്‌സ് സിഇഒ, ടോം പൈപ്‌സ്, ജാസ് ബാറ്ററി, മംഗളം എന്നീ സ്ഥാപനങ്ങളുടെ അഡൈ്വസര്‍ എന്നീ നിലകളിലും സേവനം ചെയ്തു.
സംസ്‌കാരം ഞായറാഴ്ച 2.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം തൃക്കാക്കര വിജോഭവന്‍ സെമിത്തേരിയില്‍.