കെ.കെ. ജോൺ (തങ്കച്ചൻ -93) സിയാറ്റിൽ/ഓമല്ലൂർ

Published on 10 June, 2025
കെ.കെ. ജോൺ  (തങ്കച്ചൻ -93) സിയാറ്റിൽ/ഓമല്ലൂർ
സിയാറ്റിൽ/ഓമല്ലൂർ: ദീർഘകാലം അമേരിക്കയിൽ ജീവിച്ചിരുന്ന ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോൺ  (തങ്കച്ചൻ -93)  നാട്ടിൽ അന്തരിച്ചു. ഇന്ത്യൻ സൈന്യത്തിൽ ക്യാപ്ടനായിരുന്നു. പിന്നീട് ഗൾഫിൽ ജോലി ചെയ്യുകയും ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയും ചെയ്തു. 1986 ൽ അമേരിക്കയിലെത്തി. റിട്ടയർ ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഭാര്യ പൊന്നമ്മ  ജോൺ  കഴിഞ്ഞ  ഡിസംബറിലാണ് അന്തരിച്ചത് 

ഫോമാ നേതാക്കളായ കുസുമം ടൈറ്റസ്, പോൾ ജോൺ  (റോഷൻ) എന്നിവരുടെ പിതാവാണ്. മറ്റു മക്കൾ: പരേതനായ ഫ്രാൻസിസ് ജോൺ , ടോംസ് ജോൺ  (യു.എസ്)
മരുമക്കൾ: മുൻ ഫോമാ പ്രസിഡന്റ്റും വ്യവസായിയുമായ ജോൺ ടൈറ്റസ്, ശാന്തി ജോൺ, റോസ്‌ലിൻ  ജോൺ. 
ഏഴു കൊച്ചുമക്കളും അവരുടെ മൂന്നു മക്കളുമുണ്ട്.
സംസ്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക