ന്യു യോർക്ക്: ആദ്യകാല മലയാളികളിലൊരാളായ വർഗീസ് സക്കറിയ (ബേബി -77), ഫ്ലോറൽ പാർക്കിൽ അന്തരിച്ചു. സിറ്റി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു . ഏകദേശം 50 വർഷം മുമ്പ് (1977) കിഴവല്ലൂരിൽ (പത്തനംതിട്ട) നിന്ന് യുഎസിലെത്തി. ഇന്ത്യ കാത്തലിക് അസോസിയേഷൻ, കേരള സമാജം തുടങ്ങി വിവിധ സാമൂഹിക സംഘടനകളിൽ അംഗമായിരുന്നു. പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് പ്രവർത്തനങ്ങളിൽ വർഗീസ് സക്കറിയയും ഭാര്യ സൂസമ്മയും സജീവമായിരുന്നു. എൽമോണ്ട് ഡി പോൾ ചർച്ചിലെ അംഗമായിരുന്നു.
ഭാര്യ പരേതയായ സൂസമ്മ വർഗീസ്
മക്കൾ: പ്രീതി, പ്രീണ
സഹോദരർ: ജോസ് സ്കറിയ (ലോംഗ് ഐലൻഡ്), പരേതനായ ജോയിക്കുട്ടി, സുമ (ഇന്ത്യ).
കൂടുതൽ വിവരങ്ങൾ പിന്നീട്