കൊച്ചി: മുന്‍ നാവിക ഉദ്യോഗസ്ഥന്‍ (ഐ.എന്‍.എസ് വിക്രാന്ത്) കാക്കനാട് അയിനിപുറത്ത് വി.കെ ജോസഫ് (79) അന്തരിച്ചു.
ഭാര്യ മേരി. മക്കള്‍: സോയ ബാബു (ഫിസിയോതെറാപ്പിസ്റ്റ്, യു.എസ്.എ), ക്യാപ്റ്റന്‍ ജോര്‍ജ് സോണി (സിനര്‍ജി മാരിടൈം), സോളി ജോസഫ് (അധ്യാപിക, യു.എ.ഇ).
മരുമക്കള്‍: ബാബു വഴിയംപലത്തുങ്കല്‍ (യുഎസ്എ), ആന്റു (യു.എ.ഇ), ജിജി ജേക്കബ് വട്ടോത്തറ (ഇന്ത്യ പോസ്റ്റ്‌സ്).
വി.കെ ജോസഫ് നേവിയില്‍ സേവനം ചെയ്യുമ്പോള്‍ സമര്‍ സേവാ നക്ഷത്രം, പൂര്‍വ്വി നക്ഷത്രം, പശ്ചിമി നക്ഷത്രം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിരുന്നു. സൈനിക സേവനത്തിനുശേഷം, അദ്ദേഹം ഷിപ്പിംഗ് വ്യവസായത്തില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ അംഗം, പള്ളിയിലെ മതബോധന വിഭാഗം ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സംസ്‌കാരം ജൂണ്‍ 29 ഞായറാഴ്ച മൂന്നിന് സെന്റ് കുര്യാക്കോസ് പള്ളിയില്‍.