കണക്ടിക്കട്ട്: കുര്യന്‍ വര്‍ഗീസ് (കുഞ്ഞാമന്‍, 80) പാലത്തുംതലയ്ക്കല്‍ കണക്ടിക്കട്ടില്‍ അന്തരിച്ചു. ഫോമയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം ന്യൂ ഇംഗ്ലണ്ട് റീജിയണിന്റെ ആർ.വി.പി ആയും നാഷണൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു. കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ടിന്റെ മുൻ പ്രസിഡന്റും സജീവ അംഗവുമായിരുന്നു.
ഭാര്യ: മറിയാമ്മ വര്‍ഗീസ് (ലിസി). മക്കള്‍: അനിത വർഗീസ്, റൂബി വര്‍ഗീസ്, ജെസീക്ക വര്‍ഗീസ്. മരുമകന്‍: രവി ശ്രീനിവാസന്‍).
കൊച്ചുമക്കള്‍: ഉമ, ആകാഷ് ശ്രീനിവാസന്‍, അമേലിയ വര്‍ഗീസ്.
മോളി, ലില്ലി എന്നിവര്‍ സഹോദരിമാരാണ്.
സംസ്‌കാരം പിന്നീട്.