താമ്പാ-ഫ്ലോറിഡ: കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബാംഗമായ സൈമൺകുട്ടി (82) താമ്പയിൽ അന്തരിച്ചു. പുന്നത്തറ സെന്റ് സ്റ്റീഫൻസ് പള്ളി ഇടവകാംഗമായിരുന്ന കെ.ജെ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും (പരേതർ) സീമന്ത പുത്രനായ സൈമൺകുട്ടി, 1993 ൽ ചിക്കാഗോയിൽ എത്തി. ക്നാനായ കത്തോലിക്കാ സഭയുടെ സജീവ അംഗമായിരുന്നു.
ഭാര്യ പരേതയായ ശോശാമ്മ സൈമൺകുട്ടി, ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്.
മക്കൾ: നോയൽ ചാരാത്ത് (ബോസ്റ്റൺ), സോയാൽ ചാരാത്ത്, ആൻസൽ തോമസ് (ഇരുവരും താമ്പ).
മരുമക്കൾ: ജീഷ ചാരാത്ത് , റോസിലിൻ ചാരാത്ത് , സുജിത് തോമസ്.
സംസ്കാരം ജൂലൈ 19 ന് ബ്രാൻഡൻ (താമ്പ, ഫ്ലോറിഡ) സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ.