സോണി പൗലോസ് (44), തിരുവനന്തപുരം

Published on 20 July, 2025
സോണി പൗലോസ്  (44),  തിരുവനന്തപുരം
പി പി ചെറിയാൻ


ബോസ്റ്റൺ/തൃശ്ശൂർ : പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല  ദമ്പതികളുടെ മകൻ  സോണി പൗലോസ്  (44) വ്യാഴാഴ്ച  വൈകിട്ട്  ഹൃദയാഘാതം മൂലം  അന്തരിച്ചു. കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയാണ് . 

തിരുവനന്തപുരം  ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു . ഭാര്യ യൂസ്റ്റിൻ തോമസ്.
ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്

സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകീട്ട്  നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക