കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും ,പഴയ സെമിനാരി മുൻ മാനേജരുമായ, മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് അംഗവും ആയിരിക്കുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ അച്ചൻ( 78)
(കപ്പലാംമൂട്ടിൽ അച്ചൻ )അമേരിക്കയിൽ അന്തരിച്ചു. അമേരിക്കയിലുള്ള ബന്ധുവിന്റെ വീട്ടിൽ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. അവിടെവച്ച് ദേഹാസ്യം ഉണ്ടാവുകയും , വെന്റിലേറ്ററിൽ സഹായത്തോടെയാണ് ഏകദേശം 3 week ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.
ഇന്ത്യൻ സമയം 7:30 am ആയിരുന്നു അന്ത്യം.
കോട്ടയത്തെ പ്രമുഖ പള്ളികളിലും , മീനടം ,തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായി വളരെ ഏറെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . ഓർത്തഡോക്സ് സഭയിലെ കോട്ടയം ഭദ്രാസന അധിപൻ ഡോ :യുഹാനോൻ മാർ ദിയസ്കോർസ് തിരുമേനിയെ പഠിപ്പിച്ച അധ്യാപകൻ കൂടിയാണ് അച്ചനും ,പരേതയായ കൊച്ചമ്മയും. ഇടവക പള്ളി അച്നുവേണ്ടി പൗരോഹിത്യ കനക ജൂബിലി ആഘോഷിച്ചത് ഈ 2025 വർഷമായിരുന്നു. ബഹുമാനപ്പെട്ട അച്ചൻ ഏറെക്കാലം പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
പരേതയായ അന്നമ്മ വർഗീസ് കൊച്ചമ്മ ആണ് സഹധര്‍മ്മിണി.
മക്കൾ :ജോജി (contractor),ജോബി( Uk ), ജ്യോതി (ഷാർജ).
സംസ്കാരം പിന്നീട്.