എബി മക്കപ്പുഴ
ഡാളസ്: ചേപ്പാട് മേവിലേത് എസ് മത്തായിയുടെ മകൻ ഡോ. സോണി മാത്യു ചികിത്സയിൽ ഇരിക്കെ അന്തരിച്ചു. പരേതന് 50 വയസ്സ് പ്രായമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 16) ജോലിയിൽ നിന്നും വീട്ടിലേക്കു വരികെ, ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു റോഡ് സൈഡിലുള്ള പോസ്റ്റിൽ ഇടിക്കുകയും, ബോധരഹിതനായ സോണിയെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു വേണ്ട ചികിത്സ നടത്തി വരികയായിരുന്നു. പോസ്റ്റിൽ ഇടിച്ചപ്പോൾ തലക്കു ഉണ്ടായ ക്ഷതം വളരെ മോശമായ സ്ഥിതിയിൽ ആകുകയും ജൂലൈ 23 ബുധനാഴ്ച 3 മണിയോടു കൂടി മരണപ്പെടുകയും ചെയ്തു.
പരേതന്റെ ഭാര്യ മേരി ജോൺ മക്കൾ മേഗൻ, ആൻഡ്രൂ സോയി ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമായിരുന്ന പരേതൻ ചർച്ചിൽ സജീവ പ്രവർത്തകനായിരുന്നു