കൈപ്പുഴ: യുഎസ് ടെക്‌സസ് ലബക് രൂപതാംഗം ഫാ. ചാക്കോ തടത്തില്‍ (ബാബു, 60) അന്തരിച്ചു. യുഎസിലെ ലബക് രൂപതയിലെ സെന്റ് ജയിംസ് ചര്‍ച്ച് സെമിനോള്‍, ഔവര്‍ ലേഡി ഓഫ് ഗാര്‍ഡ ലൂപ്പ് ചര്‍ച്ച് സ്ലേട്ടണ്‍, സെന്റ് ജോസഫ് ചര്‍ച്ച് സ്ലേട്ടന്‍, സെന്റ് ആന്‍സ് ചര്‍ച്ച് സ്റ്റാംഫോര്‍ഡ്, ഹാസ്‌ക്കല്‍, ലമീസ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു.
തടത്തില്‍ പരേതനായ ചാക്കോയുടെ മകനാണ്. മറ്റു സഹോദരങ്ങള്‍: ചിന്നമ്മ ജോസഫ് കുന്നെപറമ്പില്‍ കോഴ, പരേതനായ തങ്കച്ചന്‍, ലീലാമ്മ ജോസഫ് മടത്തിപ്പറമ്പില്‍ ആയാംകുടി, പരേതനായ മാത്യു.
മൃതദേഹം ചൊവ്വ രാവിലെ 8.30ന് സഹോദരി റാണി സിറിയക് അറക്കക്കാലായിലിന്റെ അമ്മഞ്ചേരി കന്നുകുളത്തുള്ള വസതിയിലും 10ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയിലും കൊണ്ടുവരും. സംസ്‌കാരം 2.15ന് ശുശ്രൂഷയ്ക്ക് ശേഷം 3.45ന്.