ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വന്നിരുന്ന ജോസഫ് ജോര്‍ജ് ഡിക്രൂസ്(96) ഇന്നലെ അന്തരിച്ചു.
പൊതു ദര്‍ശനവും സംസ്‌ക്കാരവും വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. പരേതയായ ശ്രീമതി മറിയാമ്മ ജോസഫ് ആയിരുന്നു സഹധര്‍മ്മിണി. നെല്‍സണ്‍ ജോസഫ്, ലാലി ജോക്‌സണ്‍, ബിജു ജോസഫ്, ഷീജ ഏബ്രഹാം, ഡോ.റിജി വിന്‍സന്റ്, പരേതയായ മേരി മാത്യു എന്നിവരാണ് മക്കള്‍. ഉഷ, ഡൊമിനിക്ക്, ജേക്കബ്, സോണി, ഏബ്രഹാം, വിന്‍സന്റ് എന്നിവര്‍ ജാമാതാക്കളുമാണ്.
ഷീജ, ടോം, ജിജോ, ജിബി, ജോയല്‍, റോഷന്‍, റിയ, ബ്രൈസ്, ഷോണ്‍, ആഷര്‍, ചിന്നു, നോയല്‍, നിക്കോള്‍, നവീന്‍ എന്നിവര്‍ പരേതന്റെ കൊച്ചു മക്കളും, യോഹാന്‍, ഡൊമിനിക്ക് എന്നിവര്‍ കൊച്ചുമക്കളുടെ മക്കളുമാണ്.
കുണ്ടറ റോഡ് വിളയില്‍(ലാലിഭവന്‍) ജോര്‍ജ് ലൂയിസ്, കാര്‍മ്മലി ജോര്‍ജ് ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമനായി കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ജനിച്ച ശ്രീ. ജോസഫ് ജോര്‍ജ്-ഡിക്രൂസ് ഉത്തമ റോമന്‍ കത്തോലിക്കാ സഭാംഗവും കറ തീര്‍ന്ന വിശ്വാസിയും ആയിരുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ സ്വന്തമായി ലോജിസ്റ്റിക്‌സ് ആന്റ് ഫ്രയ്റ്റ് ബിസിനസ്സ് ആരംഭിച്ച് ഇന്ത്യയൊട്ടാകെ വിജയകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞ അദ്ദേഹം കഠിനാദ്ധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റേയും ഉത്തമ മാതൃകയും സാദ്ധ്യതകളെ ബുദ്ധിപരമായി വിനിയോഗിക്കുവാന്‍ കഴിയുകയും ചെയ്ത വ്യക്തിത്വമായിരുന്നു. 1987 ല്‍ അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറിയ അദ്ദേഹം ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിലെ സജീവാംഗമായിരുന്നു. സ്റ്റാറ്റന്‍ ഐലന്റ് കേരള കാത്തലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
ആഗസ്റ്റ് 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 മണി വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ചടങ്ങുകളും നടക്കും. ശനിയാഴ്ച(ആഗസ്റ്റ് 16ന്) സെന്റ് റീത്താസ് റോമന്‍ കാത്തലിക് ദേവാലയത്തില്‍ വെച്ച് മരണാനന്തര ശുശ്രൂഷകളും തുടര്‍ന്ന് മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം.
സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തില്‍ സുപരിചിതനായ ശ്രീ.ജോസഫ് ജോര്‍ജ് ഡിക്രൂസിന്റെ വേര്‍പാടില്‍ വിവിധ ക്രൈസ്തവ സഭകളിലെ വൈദീകശ്രേഷ്ഠര്‍, കേരള സമാജം, മലയാളി അസോസിയേഷന്‍, മലയാളി സീനിയര്‍ ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
1. viewing
Friday, August 15th 2025, 5PM-8PM At
Mathew Funeral Home,
2500 Victory BLVD.
Staten Island
NY.10314
2.Funeral Service
Saturday August 16th 2025, 10AM AT
Church of St.Rita
281 Bradley AVE,
Staten Island,
NY.10314
3.Interment
Moravian Cemetery
2205, Richmond RD,
Staten IslanD, NY 10314