ശ്രീമതി കുഞ്ഞമ്മ വര്‍ഗീസ്(81) ന്യൂയോര്‍ക്ക്

Published on 26 August, 2025
ശ്രീമതി കുഞ്ഞമ്മ വര്‍ഗീസ്(81) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് : ദീര്‍ഘകാലം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന കടമ്മനിട്ട കല്ലേലിമുക്ക് പാറമേല്‍-വെള്ളോലിക്കുഴിയില്‍ കുടുംബാംഗം പരേതനായ ശ്രീ. സി.എം. വര്‍ഗീസിന്റെ സഹധര്‍മ്മിണി(റിട്ടയേര്‍ഡ് റജിസ്റ്റേര്‍ഡ് നേഴ്‌സ്) ശ്രീമതി കുഞ്ഞമ്മ വര്‍ഗീസ്(81) നാട്ടില്‍ അന്തരിച്ചു. സംസ്‌ക്കാരം ആഗസ്റ്റ് 26-ാം തീയ്യതി ചൊവ്വാഴ്ച മാതൃ ഇടവകയായ വയലത്തല മാര്‍ ക്ലീമീസ് ബേസില്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഭിവന്ദ്യ കുറിയാക്കോസ് മോര്‍ ക്ലീമീസ് വലിയ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ബിജു വര്‍ഗീസ്, സജു വര്‍ഗീസ്, എന്നിവര്‍ മക്കളാണ്. ബിന്ദു, മഞ്ജു എന്നിവര്‍ മരുമക്കളും, ആഷ്‌ളി വര്‍ഗീസ്, അലീസ വര്‍ഗീസ്, ആന്‍ഡ്രൂ വര്‍ഗീസ്, ആഞ്ജല വര്‍ഗീസ് എന്നിവര്‍ കൊച്ചുമക്കളുമാണ്(എല്ലാവരും ന്യൂയോര്‍ക്ക്). സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബ്രൂക്ക്‌ലിന്‍ ഇടവകാംഗം ആയിരുന്നു പരേത.

1983 ല്‍ അമേരിക്കയില്‍ എത്തിയ ശ്രീമതി കുഞ്ഞമ്മ വര്‍ഗീസ് ന്യൂയോര്‍ക്കിലെ വിവിധ ഹോസ്പിറ്റലുകളില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചു. സ്റ്റാറ്റന്‍ ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്ത ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ കടമ്മനിട്ടയിലുളള സ്വഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് ശ്രീ.സി.എം.വര്‍ഗീസ് അന്തരിച്ചു.

വാര്‍ത്ത: ബിജു ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക