കൊച്ചി: സി.എസ്.ഐ കൊച്ചിന്‍ ഡയോസിസ് മുന്‍ ലേ സെക്രട്ടറി അഡ്വ. പി.കെ. ജോസഫ് ഓഗസ്റ്റ് 25-ന് കൊച്ചിയില്‍ അന്തരിച്ചു.
എറണാകുളം സി.എസ്.ഐ ഇമ്മാനുവേല്‍ ചര്‍ച്ച് കമ്മിറ്റി മെമ്പര്‍, നോര്‍ത്ത് കേരള ഡയോസിഷന്‍ കൗണ്‍സില്‍ മെമ്പര്‍, സി,എസ്.ഐ കൊച്ചിന്‍ ഡയോസിസ് ഇലക്ഷന്‍ പാനല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭവനത്തിലെ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്കും, പൊതു ദര്‍ശനം 11 മുതല്‍ 12.30 വരെ എറണാകുളം സി.എസ്.ഐ ഇമ്മാനുവേല്‍ കത്തീഡ്രലിലും തുടര്‍ന്ന് സി.എസ്.ഐ കൊച്ചിന്‍ ഡയോസിസ് ബിഷപ്പ് റൈറ്റ് റവ, കുര്യന്‍ പീറ്ററിന്റെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകളും നടക്കും.