ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും എസ്ബി കോളജ് മലയാള വിഭാഗം മുൻ അധ്യാപകനുമായ ഫാ. തോമസ് വയലിൽ (ഫാ.സി.ടി.വയലിൽ-91) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഷിക്കാഗോയിലെ ലൊയോള സർവകലാശാല മെഡിക്കൽ സെന്റർ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എന്നിവയുടെ ചാപ്ലിൻ ആയിരുന്നു. വടവാതൂർ സെമിനാരിയിലെ മുൻ അധ്യാപകനുമായിരുന്നു.
അയർക്കുന്നം വയലിൽ പരേതനായ ചാക്കോയുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ് ചാക്കോ, പോൾ ചാക്കോ, ചാക്കോ ചാക്കോ, ഏലിയാമ്മ ഏബ്രഹാം, അന്നമ്മ സ്കറിയ.