അക്കാമ്മ വി. ചാക്കോ (79) ഡാളസ്

Published on 27 August, 2025
അക്കാമ്മ വി. ചാക്കോ (79) ഡാളസ്
ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ, വർഗ്ഗീസ് മാത്തൻ - ഏലിയാമ്മ ദമ്പതികളുടെ മകൾ  അക്കാമ്മ വർഗീസ് ചാക്കോ (79) ആഗസ്റ്റ് 26 ന് ഡാളസിൽ അന്തരിച്ചു .നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ് . ഇന്ത്യാ പെന്തകോസ്ത് ദൈവ സഭ ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു

നാഗ്പൂർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ്   പഠനം പൂർത്തിയാക്കി. 1974-ൽ  അമേരിക്കയിലെത്തി. ദീർഘകാലം ഡാളസ് പാർക്‌ലാൻഡ് ആശുപത്രിയിൽ  സേവനത്തിനു  ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.  

മക്കൾ: ജൂലി ജാക്സൺ, ജെയ്മി ജോസഫ്.

സഹോദരങ്ങൾ: റേച്ചൽ ശാമുവേൽ, സാറാമ്മ തോമസ്, മാത്തുക്കുട്ടി ഗീവർഗീസ്, മറിയാമ്മ ഏബ്രഹാംസൺ , റോസമ്മ പ്രസാദ്.

ഭൗതിക ശരീരം ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

 സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം  ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182)  .

വാർത്ത: സാം മാത്യു, ഡാളസ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക