ഹൂസ്റ്റണ്‍: ഡോ. ജോണ്‍ പി. തോമസ് (60)ഓഗസ്റ്റ് 31-ന് അന്തരിച്ചു. ടെക്‌സസിലെ ലബക്കില്‍ സര്‍ജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു..
കൊട്ടാരക്കര പറജിവിള മലയില്‍ പാസ്റ്റര്‍ പി.എസ്. തോമസിന്റേയും, മേരിയുടേയും മൂന്നാമത്തെ പുത്രനാണ്.
'ഓപ്പറേഷന്‍ ഹോപ്പ്' എന്ന ജീവകാരുണ്യ മെഡിക്കല്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ: കേരി തോമസ്. മകന്‍: ആന്‍ഡ്രൂസ്.
സഹോദരങ്ങള്‍: ഡോ. സാറാ ഏബ്രഹാം, ഗ്ലാഡ്‌സണ്‍, ജോര്‍ജ് ഏബ്രഹാം, ആനി.
ലബക്ക് ട്രിനിറ്റി ചര്‍ച്ചില്‍ സെപ്റ്റംബര്‍ 5-ന് വെള്ളിയാഴ്ച വൈകിട്ട് 6നും ശനിയാഴ്ച രാവിലെയും അനുസ്മരണ യോഗങ്ങള്‍ നടക്കും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സംസ്‌കാരം ഹൂസ്റ്റണിലെ സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വച്ച് നടക്കും.
റിപ്പോര്‍ട്ട്: ജോയി തുമ്പമണ്‍