മാത്യു സെബാസ്റ്റ്യൻ (ബാബു-75) : സാൻ ഫ്രാൻസിസ്‌കോ

Published on 14 September, 2025
മാത്യു സെബാസ്റ്റ്യൻ (ബാബു-75)  : സാൻ ഫ്രാൻസിസ്‌കോ
സാൻ ഫ്രാൻസിസ്‌കോ/കൊച്ചി:  ഷിപ്പിംഗ് വിദഗ്ദൻ  മാത്യു സെബാസ്റ്റ്യൻ (ബാബു-75) സെപ്തംബർ    12-ന് കൊച്ചിയിലെ വസതിയിൽ അന്തരിച്ചു. സെബാസ്റ്റ്യനും ഭാര്യയും സാൻഫ്രാൻസിസ്കോയിൽ താമസിക്കുന്ന മകൾ  റിയ സെബാസ്റ്റിയനെയും കൊച്ചുമകനെയും     സന്ദർശിച്ചു   രണ്ടു ദിവസം മുൻപാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.  
മെർസ്‌ക്  ഷിപ്പിംഗ് കമ്പനിയിൽ ദീർഘകാലം  ഉദ്യോഗസ്ഥനായിരുന്നു. 2004 ൽ വിരമിച്ച ശേഷം  പുതുതായി ബിരുദം നേടിയവർക്ക് ലോജിസ്റ്റിക്സിൽ പരിശീലനം നൽകുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചു.  അവിടത്തെ കോഴ്‌സിന് ശേഷം വിദ്യാർത്ഥികൾക്ക് ജോലി ലഭ്യമാക്കി. ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനുള്ള  മനോഭാവത്തെക്കുറിച്ച് അദ്ദേഹം സെമിനാറുകൾ നടത്തി . കുവൈറ്റ്, യെമൻ,   എന്നിവിടങ്ങളിലും    ഷിപ്പിംഗ് ബിസിനസിൽ ജോലി ചെയ്തു.

സംസ്കാരം സെപ്റ്റംബർ 17 നു നടത്തും. വീട് അഡ്രസ്: 29/145 C,  lane 9,  TOC - H School Road,  Vytilla,  Kochi,  Ernakulam dist.  Kerala State  pin 682019.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക