പേരാമ്പ്ര: പൊന്നനുജത്തിക്ക് കരള്‍ പകുത്തുനല്‍കാന്‍ സല്‍മാന്‍ കടല്‍കടന്ന് വന്നിട്ടുണ്ട്. എന്നാല്‍, ശസ്ത്രക്രിയക്കുവേണ്ട പണം എവിടെനിന്ന് സമ്പാദിക്കുമെന്ന് ഈ യുവാവിന് ഒരു നിശ്ചയവുമില്ല. ചക്കിട്ടപ്പാറയിലെ ചെറുവലത്ത് സല്‍മാന്‍െറ (22) സഹോദരിയും പ്ളസ് വണ്‍ വിദ്യാര്‍ഥിയുമായ സലീനക്ക് ഈമാസം 19നാണ് എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചത്. 40 ലക്ഷം രൂപയാണ് ചെലവ്. സല്‍മാനും കുടുംബവും മറ്റു സന്നദ്ധ സംഘടനകളെല്ലാം കൂടി 20 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, ശസ്ത്രക്രിയ പറഞ്ഞ തീയതിക്കകം തന്നെ നടക്കണമെങ്കില്‍ 20 ലക്ഷത്തിലധികം തുക ഇനിയും വേണം.
മുക്കം ഓര്‍ഫനേജിലാണ് സലീന പഠിച്ചിരുന്നത്. ഓര്‍ഫനേജ് കമ്മിറ്റി തുക സമാഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
കമ്മിറ്റി ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ 14150100141362 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. പേരാമ്പ്ര ‘ദയ’ പാലിയേറ്റിവ് സൊസൈറ്റിയും വാട്സ്ആപ് ഗ്രൂപ്പുകളും സലീനയുടെ സഹായത്തിനുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. 15 പേരുടെയെങ്കിലും എ നെഗറ്റിവ് രക്തവും ശസ്ത്രക്രിയക്ക് വേണം. ഇതിനുള്ളശ്രമവും ബന്ധുക്കളും അഭ്യുദയകാംക്ഷികളും നടത്തിവരുന്നുണ്ട്.