ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക്ക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 3, 4, 5 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും നടത്തപ്പെടുന്നു.
വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെയും, ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണിവരെയും നടത്തപ്പെടുന്ന ധ്യാനയോഗം ഞായറാഴ്ച വി.കുര്‍ബ്ബാനയോടു കൂടി പര്യവസാനിക്കും.
വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഭയപെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ക്രിസ്തുവചനത്തില്‍ അടിയുറച്ച് വിശ്വസിച്ച് നല്ലവനായ ദൈവത്തെ രുചിച്ചറിയുവാന്‍ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വിശ്വാസികളുടെ ആത്മീയ ഉന്നമനവും ക്രിസ്തീയ കൂട്ടായ്മയും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍, എല്ലാ വിശ്വാസികളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി, വികാരി റവ.ഫാ.യല്‍ദൊ പൈലി അറിയിച്ചു. പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ റിട്രീറ്റിന് കൊഴുപ്പേകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.