താമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ
കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാള്‍
ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു.
തിരുനാളിനോടനുബന്ധിച്ച് കേരളത്തിലെ പ്രളയബാധിത ദുരിതാശ്വാസത്തിന് ഭാഗമായി
ഏലക്ക മാല ലേലം നടത്തപ്പെടുകയുണ്ടായി. 18400 ഡോളര്‍ ഇതിലേക്കായി
സമാഹരിക്കാന്‍ സാധിച്ചു .ശ്രീമതി കൊച്ചീരൃം മണലേല്‍ ആണ് വാശിയേറിയ ലേലം
വിളിയുടെ അവസാനം ഏലക്ക മാല സ്വന്തമാക്കിയത്.
തിരുനാള്‍ പ്രസുദേന്തി മാരില്‍ ഒരാളായ എബി പ്രാലേല്‍ ആണ് ഏലക്ക മാല
ദേവാലയത്തിലേക്ക് സംഭാവനയായി നല്‍കിയത്. റെനി ചെറുതാനി, ജോസ്‌മോന്‍
തത്തംകുളം എന്നിവര്‍ കൈക്കാരന്മാരായ ലൂക്കോസ് മൂന്നു പറയില്‍, ജോസ്
ചക്കുങ്ങല്‍, തോമസ് കണ്ടാരപ്പള്ളില്‍ , വികാരി റവ ഫാദര്‍ മാത്യു മേലേടം
എന്നിവര്‍ക്കൊപ്പം ലേലത്തിന് നേതൃത്വം നല്‍കി. ലേലത്തില്‍ പങ്കെടുത്ത
ഏവര്‍ക്കും വികാരി അച്ഛന്‍ നന്ദി രേഖപ്പെടുത്തി. ഏലക്ക മാല വിജയി ശ്രീമതി
കൊച്ചീരൃം മണലേല്‍ വികാരി റവ ഫാദര്‍ മാത്യു മേലേടത്തു നിന്നും മാല
ഏറ്റുവാങ്ങി