ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിലെ
ഫാമിലി കമ്മീഷന്റെ നേത്യുത്വത്തില്‍, ന്യുജേഴ്‌സിയിലുള്ള ക്രിസ്തുരാജ
ദൈവാലയത്തില്‍ വച്ച് ത്ര്വിദിന പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ നടത്തപ്പെട്ട കോഴ്‌സില്‍ 21 യുവജനങ്ങള്‍
പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും പുതിയതും, ക്‌നാനായ റീജിയണിലെ 14 )
മത്തെ ദൈവാലയവുമായ ന്യുജേഴ്‌സി ക്രിസ്തുരാജ ദൈവാലയത്തില്‍ വച്ച്
നടത്തപ്പെട്ട ആദ്യത്തെ പരിപാടിയായിരുന്നു ഈ പ്രീമാര്യേജ് കോഴ്‌സ്.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ
വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. റെനി കട്ടേല്‍, ഫാ.
ജോസ് ആദോപ്പള്ളില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ബെന്നി കാഞ്ഞിരപ്പാറ,
ജെറില്‍ & മെറിന്‍ കള്ളിക്കല്‍, സാബു തടിപ്പുഴ, ജയ കുളങ്ങര, റ്റോണി
പുല്ലാപ്പള്ളില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
അമേരിക്കയിലൊ, ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍
കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍
കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍
അറിയിക്കുന്നു. ക്‌നാനായ റീജിയണിലെ അടുത്ത പ്രീമാര്യേജ് കോഴ്‌സ്, 2019
മാര്‍ച്ച് 1 മുതല്‍ 3 വരെ ഷിക്കാഗോ സെന്റ്. മേരീസ് ദൈവാലയത്തില്‍ വച്ച്
നടത്തപ്പെടുന്നതാണ്. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205
5078 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അവരുടെ പേരുകള്‍ റെജിസ്റ്റര്‍
ചെയ്യേണ്ടതാണ്.
ന്യുജേഴ്‌സി ക്രിസ്തുരാജ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ട ഈ പ്രീമാര്യേജ്
കോഴ്‌സിന്, ഇടവക വികാരി ഫാ. റെനി കട്ടേല്‍, ലൂമോന്‍ ലൂക്കോസ്
മാന്തുരുത്തില്‍, ജോസ് കുഞ്ഞ്ചാമക്കാല, ടോം കടയംപള്ളി, വിത്സണ്‍
വലിയകല്ലുങ്കല്‍, തോമസ് പാലശ്ശേരില്‍ തുടങ്ങിയവര്‍ നേത്യുത്വം നല്‍കി.

