ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍
യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ് കര്‍മ്മം ഫെബ്രുവരി 17-നു
ഞായറാഴ്ചത്തെ ആരാധനയ്ക്കുശേഷം ക്രിസ്‌തോസ് ഇടവകയില്‍ വച്ചു റവ.ഫാ. അനീഷ്
തോമസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. സൗത്ത് വെസ്റ്റ് റീജണല്‍ യൂത്ത്
ചാപ്ലെയിനും, പ്രിസ്റ്റണ്‍ തിയോളജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ.
പ്രിന്‍സ് വര്‍ഗീസ് ഫിലാഡല്‍ഫിയയിലെ പ്രമുഖ നഴ്‌സിംഗ് സ്കൂളായ അവനിര്‍
ആന്‍.എന്‍ നെക്‌ളസ് അക്കാഡമി ഉടമ ജോണി ജോസഫ് ബി.എസ്.എന്‍, എം.ബി,എ,
ഡി.എച്ച്.എയ്ക്കു ആദ്യ ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു. ഇതര രാജ്യങ്ങളില്‍
നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
അമേരിക്കയില്‍ നഴ്‌സിംഗ് ലൈസന്‍സ് നേടുവാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ
അവനിര്‍ അക്കാഡമി ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ മുഖ്യ
സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ്.
ഒന്നാം സമ്മാനം ഇന്ത്യയിലേക്കും, തിരികെയും ടാക്‌സ് ഉള്‍പ്പടെയുള്ള രണ്ട്
വിമാന ടിക്കറ്റുകളാണ്. ഫിലല്‍ഫിയയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഗ്ലോബല്‍
ട്രാവല്‍സ് ആണ് റാഫിളിന്റെ മുഖ്യ സ്‌പോണ്‍സര്‍. റെജി ഫിലിപ്പിന്റെ
ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ട്രാവല്‍സ് ഇന്ത്യന്‍ സമൂഹത്തിന് മുകച്ച സേവനം
നല്‍കുന്ന സ്ഥാപനമാണ്. റാഫിളിന്റെ രണ്ടാം സമ്മാനമായി ഐഫോണ്‍ എക്‌സും,
മൂന്നാം സമ്മാനം 500 ഡോളറുമാണ്. റാഫിള്‍ നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചാം
തീയതി ബുഷ്കില്‍ ഇന്‍ റിസോര്‍ട്ടില്‍ വച്ചു നടത്തും.
ഫിലാഡല്‍ഫിയ ക്രിസ്‌തോസ് ഇടവക നേതൃത്വം വഹിക്കുന്ന ഇരുപതാമത് വടക്കേ
അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സില്‍ ഭദ്രാസന ബിഷപ്പ് റൈറ്റ്
റവ ഐസക് മാര്‍ ഫീലക്‌സിനോസ്, പ്രമുഖ വേദ പണ്ഡിതനും കോട്ടയം മാര്‍ത്തോമ
തിയോളജിക്കല്‍ സെമിനാരി അധ്യാപകനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ
റവ.ഡോ. ജോസഫ് ദാനിയേല്‍, ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മികച്ച
വാഗ്മിയും ചിക്കാഗോ മാര്‍ത്തോമാ വികാരിയുമായ റവ. ഷിബി വര്‍ഗീസ്,
യുവജനങ്ങളുടേയും കുട്ടികളുടേയും സെക്ഷന്‍ സൗത്ത് റീജണല്‍ യൂത്ത്
ചാപ്ലെയിനും പ്രിസ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥിയുമായ റവ.
പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. "Be the light, walk in
the light' എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം.
ഒക്‌ടോബര്‍ 4- 6 തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ എല്ലാ വിവരങ്ങളും
മാര്‍ച്ച് ഒന്നാം തീയതി മുതല്‍ www.ysconference2019.org എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സുമോദ് ജേക്കബ് (പി.ആര്‍.ഒ & ഐ.ടി) വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.