Image

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

ഫിലിപ്പോസ് ഫിലിപ്പ് Published on 04 April, 2019
കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും
റോക്‌ലാന്‍ഡ്: സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴ് ഞായറാഴ്ച കാതോലിക്കാ ദിനം ആഘോഷിക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ പരിശുദ്ധ സഭയോടുള്ള കൂറം വിശ്വസ്തതയും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ആഘോഷങ്ങളില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കൂബ് മാര്‍ ഐറേനിയോസ് മുഖ്യസന്ദേശം നല്‍കും. വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കും. യോഗത്തില്‍ സഭാ സാമുദായിക നേതാക്കള്‍  പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. രാജു വര്‍ഗീസ് (വികാര്‍): 814 420 2529, ഫിലിപ്പോസ് ഫിലിപ്പ് (സെക്രട്ടറി): 845 642 2060, രജി കുന്നിക്കാട്ടില്‍ (ട്രഷറര്‍): 718 753 5698, ജോയ് അലക്‌സാണ്ടര്‍ (ജോ. സെക്രട്ടറി): 845 300 8495, ജോണ്‍ ജേക്കബ് (ജോ. ട്രഷറര്‍) : 201 527 5279

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക