ന്യൂജഴ്‌സി: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (227 യൂക്‌ളിഡ് അവന്യു, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി 07660) ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഇന്നും നാളെയും (ശനി, ഞായര്‍) ആഘോഷിക്കുന്നു.
മെയ് 4 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട് വചനശുശ്രൂഷ നടത്തും തുടര്‍ന്ന് വൈകിട്ട് 8.30നു ആശീര്‍വാദം. സന്ധ്യാപ്രാര്‍ഥനയ്ക്ക് ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട്, വികാരി ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത്, മുന്‍ വികാരി ഫാ.ഷേബാലി എന്നിവര്‍ നേതൃത്വം നല്‍കും.
മെയ് 5 ഞയറാഴ്ച രാവിലെ 9.15നു പ്രഭാത പ്രാര്‍ത്ഥന. തുടര്‍ന്നു രാവിലെ 10 മണിക്ക് ഫാ.സ്റ്റീഫന്‍ വര്‍ഗീസ് കുടശനാട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഉച്ചയ്ക്ക് 12നു പ്രദക്ഷിണവും, 12.30നു ആശീര്‍വാദം. തുടര്‍ന്നു നേര്‍ച്ച സദ്യ.
പെരുന്നാള്‍ ശുശ്രൂഷയില്‍ സംബന്ധിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്തൃനാമത്തില്‍ വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് (വികാരി) 845 5965373, അനീഷ് മാത്യു (സെക്രട്ടറി) (732) 5010793 , സജി വര്‍ഗീസ് (ട്രഷറര്‍) (201) 3648945.