ഡാളസ് : നേഴ്‌സസ് വീക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT) സംഘടിപ്പിച്ച നാഷണല്‍ നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി.
ഉന്നത ധാര്‍മിക മൂല്യങ്ങള്‍ മെഡിക്കല്‍ രംഗത്ത് പുലരുന്നതിനു അനുഗുണമായ രീതിയില്‍ നേഴ്‌സുമാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തന്നെ എത്താറുണ്ട്. ദ്രുതഗതിയിലുള്ള വികസനവും, വിപുലമായ തൊഴിലവസരങ്ങളും ഈ സിറ്റിയെ ഒരു അതുല്യ സിറ്റിയായി മാറ്റിക്കൊണ്ടിരിക്കുന്നു. 'സിക്കാ' വൈറസ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളും, പൊതുജനാരോഗ്യ വിഷയങ്ങളിലും ഇര്‍വിങ് സിറ്റി ശാസ്ത്രീയമായ രീതിയില്‍ തന്നെ വൈദ്യ ശാസ്ത്രരംഗത്തെ പ്രയോജനപ്പെടുത്തുകയുണ്ടായിയെന്നും ഭദ്ര ദീപം കൊളുത്തി നടത്തിയ ഉത്ഘാടന പ്രസംഗത്തില്‍ ഇര്‍വിങ് സിറ്റി മേയര്‍ റിച്ചാര്‍ഡ് സ്‌റ്റോപ്‌ഫെര്‍ പറഞ്ഞു
ദേശീയ നേഴ്‌സസ് ഡേ ആഘോഷിക്കുന്ന മെയ് മാസത്തില്‍ തന്നെ നേഴ്‌സസ് വാരമായി ആഘോഷിക്കാന്‍ IANANT തീരുമാനമെടുക്കുകയുണ്ടായി. 1995 മുതല്‍ പര്യാപ്തമായ വിധം നേഴ്‌സസ് വീക്ക് ആഘോഷം നടത്താറുണ്ടെന്നും IANANTഎന്ന സംഘടനയുടെ അഭിമാനകരമായ പ്രവര്‍ത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും നയങ്ങള്‍ വിശദീകരിച്ചും ഓര്‍മപ്പെടുത്തിയും സ്വാഗതപ്രസംഗത്തില്‍ പ്രസിഡന്റ് മഹേഷ് പിള്ള പറഞ്ഞു.
സെക്രട്ടറി റീന ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ആശംകളര്‍പ്പിച്ചു സംസാരിച്ചു. ഏലിക്കുട്ടി ഫ്രാന്‍സിസിനു ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. പ്യാരി എബ്രഹാം, സൂസമ്മ സാമുല്‍, ഡോ. നിഷ ജേക്കബ്, സുമി തോമസ്, മോളി ഐപ്പ് എന്നിവര്‍ ഈ വര്‍ഷത്തെ നേഴ്‌സസ് അവാര്‍ഡിന് അര്‍ഹരായി. ഡോ. ജാക്കി മൈക്കല്‍, ആലിസ് മാത്യു, മേരി എബ്രഹാം, ആനി മാത്യു , എന്നിവരുടെ സാന്നിദ്ധ്യം ശ്രേദ്ധേയമായിരുന്നു.
കൂടാതെ കമ്മിറ്റി അംഗങ്ങളായ കവിത നായര്‍, എജല്‍ ജ്യോതി, ഡോ. ജിജി വര്‍ഗീസ്, വിജി ജോര്‍ജ്, ലിഫി ചെറിയാന്‍, മേഴ്‌സി അലക്‌സാണ്ടര്‍, ജെയ്‌സി സോണി എന്നിവരുടെ പ്രവര്‍ത്തനവും ഈ മേളക്ക് പ്രത്യേകം മികവ് വരുത്തുകയുണ്ടായി . കേരന്‍ ജോബി അമേരിക്കന്‍ ദേശീയ ഗാനവും അല്‍സ്റ്റാര്‍ മാമ്പിള്ളി ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഹരിദാസ്, ജെയ്‌സണ്‍, ദീപാ, നിഷ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഭരതനാട്യം, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കല പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി. ഡോ. ജിജി വര്‍ഗീസും, വിജി ജോര്‍ജജും ആയിരുന്നു പരിപാടി ക്രമീകരിച്ചത്. വൈസ്.പ്രസിഡന്റ് ഡോ. നിഷ ജേക്കബ് നന്ദി രേഖപ്പെടുത്തി.